പപ്പടം ഇല്ലാതെ എന്ത് ഓണസദ്യ. ചോറും നെയ്യും പരിപ്പും പപ്പടവും കൂട്ടിക്കുഴച്ച് ഉരുട്ടി വായിൽവയ്ക്കുമ്പോഴുള്ള ആ രുചി അനുഭവിച്ചറിയുകതന്നെ വേണം. സദ്യ വിളമ്പുമ്പോൾ ഇലയുടെ ഇടത്തേ അറ്റത്താണ് പപ്പടത്തിന്റെ സ്ഥാനം. കല്യാണ സദ്യയ്ക്ക് വലിയ പപ്പടത്തിനാണ് ഡിമാൻഡ്. കുറച്ചുനാൾ മുമ്പുവരെ ഓണത്തോടനുബന്ധിച്ച് പല രുചികളുള്ള മസാലപ്പടങ്ങൾ ഉണ്ടാക്കുമായിരുന്നു. എന്നാൽ ഇന്ന് അതെല്ലാം ഓർമ്മകൾ മാത്രമായി. അല്പം സമയമുണ്ടെങ്കിൽ പപ്പടം നിങ്ങൾക്ക് വീട്ടിലുണ്ടാക്കാം.
ഉഴുന്നുപരിപ്പ്: 1 കിലോ
അപ്പക്കാരം : 35 ഗ്രാം
ഉപ്പ് : ആവശ്യത്തിന്
പെരുംകായം: ആവശ്യത്തിന്
ആദ്യം ഉഴുന്ന് പരിപ്പ് നന്നായി പൊടിച്ചെടുക്കുക. തരിയില്ലെന്ന് ഉറപ്പാക്കാൻ അരിച്ചെടുക്കണം. ഇതിലേക്ക് ഉപ്പ്, അപ്പക്കാരം, പെരുംകായം എന്നിവ ചേർക്കണം. മാവ് കുഴയ്ക്കുന്നതാണ് ഏറ്റവും പ്രധാനം. മാവും വെള്ളവും അല്പാല്പമായി ചേർത്തുവേണം കുഴയ്ക്കാൻ. നല്ല കട്ടിയിൽ നന്നായി കുഴച്ചെടുക്കുക. ഇങ്ങനെ കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത് ഇത് ആവശ്യത്തിനുള്ള വലിപ്പത്തിൽ നന്നായി പരത്തിയെടുക്കുക.കട്ടി പരമാവധി കുറഞ്ഞിരുന്നാൽ പപ്പടത്തിന് രുചി കൂടും. പരത്തിയെടുത്തത് വെയിലത്ത് ഉണക്കാനിടുക. നന്നായി ഉണങ്ങുന്നതുവരെ വെയിലത്തിടണം. ജലാംശം അല്പംപോലും ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം വായുസഞ്ചാരമില്ലാത്തിടത്ത് സൂക്ഷിക്കാം. ജലാംശം അവശേഷിച്ചാൽ പപ്പടത്തിൽ പൂപ്പൽപിടിക്കും. അങ്ങനെവന്നാൽ അത് ഉപയോഗിക്കാൻ കഴിയില്ല. മാവിൽ മസാലകൾ ചേർത്താൽ വ്യത്യസ്തരുചിയുള്ള പപ്പടങ്ങൾ ഉണ്ടാക്കാം.
This article details the traditional preparation of pappadam, an essential crisp in Kerala cuisine, from scratch. The recipe involves grinding urad dal, kneading a dough with baking soda, salt, and asafoetida, then rolling and sun-drying thin discs. It emphasizes proper drying to ensure longevity and suggests adding spices for varied flavors.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |