SignIn
Kerala Kaumudi Online
Thursday, 24 September 2026 5.46 PM IST

സാധാരണ ഹൽവ മാറിനിൽക്കും, റവ ചേർക്കാതെ വായിൽ വെള്ളമൂറും വെള്ളരി ഹൽവ തയ്യാറാക്കാം

halwa
പ്രതീകാത്മക ചിത്രം

സാധാരണ കിച്ചടി, പച്ചടി, സാലഡ് തുടങ്ങിയവ തയ്യാറാക്കാനും സാമ്പാറിലും അവിയലിലുമൊക്കെയാണ് നമ്മൾ വെള്ളരി ഉപയോഗിക്കുന്നത്. വെള്ളരി വെറുതെ ചെറിയ കഷ്ണങ്ങളാക്കി ഉപ്പും കുരുമുളക് പൊടിയും വിതറി കഴിക്കാനും മിക്കവർക്കും ഇഷ്ടമാണ്. എന്നാൽ വെള്ളരി ഉപയോഗിച്ച് രുചികരമായ ഹൽവ തയ്യാറാക്കാൻ സാധിച്ചാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഈ വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • സാലഡ് വെള്ളരി - 500 ഗ്രാം
  • നെയ്യ് - രണ്ട് ടേബിൾസ്‌പൂൺ
  • പാൽ - അര കപ്പ്
  • പഞ്ചസാര - മുക്കാൽ കപ്പ്
  • പാൽപ്പൊടി- അര കപ്പ്
  • ചെറുചൂട് വെള്ളം - കാൽ കപ്പ്
  • ഏലയ്ക്കാ പൊടി - അര ടീസ്‌പൂൺ
  • നിലക്കടല - രണ്ട് ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം വെള്ളരി കഴുകി വൃത്തിയാക്കിയതിനുശേഷം ഗ്രേറ്റ് ചെയ്തെടുക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ച് അൽപം നെയ്യ് ഒഴിച്ച് ചൂടാക്കണം. നെയ്യ് ചൂടാകുമ്പോൾ വെള്ളരി ചേർത്ത് വേവിക്കണം. ഇതിലേയ്ക്ക് പാൽ ഒഴിച്ച് തിളപ്പിക്കണം. ഇതിലേയ്ക്ക് പഞ്ചസാര ചേർത്തിളക്കണം.

പാൽ വറ്റി വരുമ്പോൾ പാൽപ്പൊടി ചൂട് വെള്ളത്തിൽ കലക്കിയത് ചേർക്കണം. വെള്ളരി വെന്ത് കുഴമ്പ് രൂപത്തിലാകുമ്പോൾ ഏലയ്ക്ക പൊടിച്ചത്, നിലക്കടല എന്നിവ കൂടി ചേർക്കണം. അവസാനമായി ബാക്കി വന്ന നെയ്യ് കൂടി ചേർക്കണം. ചൂടാറുമ്പോൾ മുറിച്ച് കഴിക്കാം.

English Summary

Cucumber is commonly used in salads, pachadi and curries, but it can also be turned into a delicious halwa. Grated cucumber is cooked with ghee, milk, sugar and milk powder, then flavored with cardamom and peanuts. Once the mixture thickens and cools, it can be cut into pieces and served as a sweet treat.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VELLARI HALWA RECIPE, CUCUMBER HALWA RECIPE, വെള്ളരി ഹൽവ, VELLARI HALWA, EASY HALWA RECIPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY