ലോകത്ത് ഏറ്റവും വിലകൂടിയ ലോഹമായി കണക്കാക്കുന്ന ഒന്നാണ് സ്വർണം. അതിനാൽ തന്നെ ആഡംബരത്തിന്റെയും ഭംഗിയുടെയും പ്രതീകമായി പലരും സ്വർണത്തെ കാണുന്നു. എവിടെപോയാലും സ്വർണം ധരിച്ച് പോകുന്നത് അഭിമാനമായി കാണുന്നവരാണ് മിക്കവരും. എന്നാൽ സ്വർണത്തിന് ഇത്തരത്തിൽ പ്രധാന്യം നൽകാത്ത രാജ്യവുമുണ്ട്. അത് ഏതാണെന്ന് അറിയാമോ? പറഞ്ഞുവരുന്നത് സ്വീഡനെ കുറിച്ചാണ്.
ഉയർന്ന ജീവിതനിലവാരമുള്ള സമ്പന്ന രാജ്യമാണ് സ്വീഡൻ. എന്നാൽ അവിടെയുള്ള ആളുകൾ സ്വർണാഭരണങ്ങൾ അണിഞ്ഞോ ആഡംബര ബ്രാൻഡുകളിലുള്ള വസ്ത്രങ്ങൾ ധരിച്ചോ പുറത്തിറങ്ങാറില്ല. 'ലാ ഓഫ് ജാന്റെ ( (Law of Jante)' എന്ന ചിന്താഗതിയാണ് ഇതിന് കാരണം. ഡാനിഷ് - നോർവീജിയൻ എഴുത്തുകാരനായ ആക്സൽ സാൻഡെമോസിന്റെ 1933ലെ നോവലായ 'എ ഫ്യൂജിറ്റീവ് ക്രോസ്സ് ഹിസ് ട്രാക്കി'ലാണ് ഈ ചിന്താഗതി വിവരിക്കുന്നത്. വ്യക്തികളുടെ നേട്ടങ്ങളെക്കാൾ കൂട്ടായ്മയ്ക്കും സമത്വത്തിനും പ്രാധാന്യം നൽകുന്ന സാമൂഹിക ചട്ടങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്.
കാലക്രമേണ ഈ ബുക്കിലെ വാക്കുകൾ ചർച്ച ചെയ്യപ്പെടുകയും അവ ആ രാജ്യത്ത് ഒരു പുതിയ ചിന്താഗതി വളർത്തുകയുമാണ് ചെയ്തത്. ഈ സാംസ്കാരിക പശ്ചാത്തലത്തിൽ ആഡംബരത്തിന്റെ അമിതമായ പ്രദർശനം പ്രശംസകൾക്ക് പകരം അഹങ്കാരമായോ അല്ലെങ്കിൽ സാമൂഹിക സമത്വമെന്ന ആശയത്തിന് വിരുദ്ധമായോ കണക്കാക്കപ്പെട്ടേക്കാം.
ഇതിനർത്ഥം സ്വീഡൻകാർ സ്വർണത്തെ വെറുക്കുന്നുവെന്നല്ല, അവർ സ്വർണം ധരിക്കുന്നത് ബോധപൂർവം ഒഴുവാക്കുന്നുവെന്ന് മാത്രമാണ്. അവിടെ ആഭരണങ്ങൾ ധരിക്കുന്നതിന് വിലക്കുകളോ മറ്റ് നിയമനപടികളോ ഇല്ല. എന്നാൽ എല്ലാ സ്വീഡിഷ് പൗരന്മാരും ഇത്തരത്തിൽ സ്വർണം ധരിക്കില്ലെന്ന് ഉറച്ച് പറയാൻ കഴിയില്ല. പ്രായം, സ്ഥലം, വ്യക്തിപരമായ താൽപര്യം എന്നിവ അനുസരിച്ച് ഇക്കാര്യത്തിൽ മാറ്റം വരാം.
Sweden is a wealthy country with a culture that generally places emphasis on equality and modesty rather than displaying wealth. The concept known as the “Law of Jante,” introduced in Danish-Norwegian author Aksel Sandemose’s 1933 novel, is often associated with this social attitude.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |