SignIn
Kerala Kaumudi Online
Thursday, 24 September 2026 3.02 PM IST

മാലിന്യങ്ങൾ തരംതിരിക്കുന്നതിനിടെയാണ് ചാക്കിനുള്ളിൽ അത് കണ്ടത്; മനസ് പതറാത്ത ഹരിത കർമ്മ സേനാംഗങ്ങൾക്ക് കയ്യടി

christy-mol-sijo
മാലിന്യ ചാക്കിൽ നിന്ന് ലഭിച്ച പണം ക്രിസ്റ്റി മോളും ഗിരിജയും ചേർന്ന് ഉടമക്ക് തിരിച്ച് നൽകുന്നു

വടക്കാഞ്ചേരി: നഗരസഭയിലെ ഒന്നാം ഡിവിഷൻ ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾ തരംതിരിക്കുന്നതിനിടെ ചാക്കിൽ നിന്ന് ലഭിച്ചത് നോട്ടുകെട്ട്. ക്രിസ്റ്റി മോൾ സിജോ, പി.ബി.ഗിരിജ എന്നിവരുടെ കണ്ണ് മഞ്ഞളിച്ചില്ല, മനസ് ഒട്ടും പതറിയതുമില്ല. കവറിലാക്കിയ 5000 രൂപ നഷ്‌ടപ്പെട്ട വ്യക്തിക്ക് തിരിച്ചെത്തിക്കാനുള്ള വ്യഗ്രതയായിരുന്നു ഇരുവരും.

കൗൺസിലർ ഡോൺ ബോസ്‌ക്കോയെ വിവരമറിയിച്ചു. കവറിന് മുകളിലെ വിലാസം ഉടമയെ കണ്ടെത്താനുള്ള പണി എളുപ്പമാക്കി. ദിവസങ്ങൾക്ക് മുമ്പ് ഡിവിഷനിലെ വീട്ടിൽ നടന്ന വിവാഹത്തിന് സമ്മാനമായി ലഭിച്ചതായിരുന്നു പണം. കവർ വീട്ടുകാർ പണമുള്ളതറിയാതെ മാലിന്യ കുട്ടയിലിട്ടു. ഹരിതകർമ്മ സേനാംഗങ്ങൾ എത്തിയപ്പോൾ മാലിന്യം കൈമാറി.

ക്രിസ്റ്റി മോളും ഗിരിജയും ഇത് വേർതിരിക്കുന്നതിനിടെ കവറിലെ പണം ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടമയ്ക്ക് തിരിച്ച് നൽകിയപ്പോൾ അത് നിർദ്ധന കുടുംബാംഗങ്ങൾ ചേർന്ന് നടത്തിയ സത്യസന്ധതയുടെ വലിയ ചരിത്ര രചനയായി മാറി. സ്വന്തം കർമ്മമേഖലയോട് പൂർണ വിശ്വസ്തതയും അർപ്പണബോധവും പുലർത്തിയ ഹരിത കർമ്മ സേനാംഗങ്ങളെ നാട് അഭിനന്ദിച്ചു.

English Summary

Vadakkanchery Haritha Karma Sena members Christy Mol Sijo and P.B. Girija discovered 5000 rupees in a waste bag during sorting. They swiftly contacted Councilor Don Bosco and returned the cash, which was a wedding gift accidentally discarded. The incident highlighted their integrity, earning widespread appreciation from the local community for their honest act.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HARITHA KARMA SENA, CHRISTY MOL SIJO, P B GIRIJA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE