SignIn
Kerala Kaumudi Online
Tuesday, 04 August 2026 1.09 PM IST

മഴക്കാലത്ത് തൈര് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം

curd
പ്രതീകാത്മക ചിത്രം

മഴക്കാലത്ത് പെട്ടെന്ന് അസുഖങ്ങൾ പിടിപ്പെടുന്നതിനാൽ ഭക്ഷണകാര്യങ്ങളിൽ പലരും പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട്. അത്തരത്തിൽ ഒന്നാണ് തൈരിന്റെ ഉപയോഗം കുറയ്ക്കുന്നത്. പണ്ടുമുതലെ പലരും തൈര്, മോര് പോലുള്ള ഉൽപന്നങ്ങൾ മഴക്കാലത്ത് കഴിക്കുന്നത് ഒഴിവാക്കുന്നു. തണുത്ത കാലാവസ്ഥയിൽ തൈര് കഴിക്കുന്നത് ജലദോഷം, തൊണ്ടവേദന എന്നിവയ്ക്ക് കാരണമാകുമെന്നാണ് പലരും കരുതുന്നത്. എന്നാൽ ഇത് ശരിയാണോ? ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം നോക്കിയാലോ?

തൈര് കഴിക്കുന്നത് ജലദോഷം പോലുള്ള അസുഖങ്ങൾക്ക് കാരണമാകില്ലെന്നും മറിച്ച് വൈറസുകളാണ് ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. തൈരും മോരും പ്രോബയോട്ടിക്സിന്റെ സ്വാഭാവിക ഉറവിടങ്ങളായതിനാൽ കുടലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും ശരീരത്തിന്റെ മൊത്തത്തിലുള്ള രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും തൈര് നല്ലതാണ്. അതിനാൽ തന്നെ മഴക്കാലത്ത് ഇവ കഴിക്കുന്നത് കുറയ്‌ക്കേണ്ട ആവശ്യമില്ലെന്ന് വിദഗ്ധർ പറയുന്നു.

നല്ല തണുപ്പുള്ള തൈരോ പഴകിയ തൈരോ കഴിക്കുന്നത് വയറുവേദന, തൊണ്ടവേദന, അസിഡിറ്റി എന്നിവയ്ക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ മഴക്കാലത്ത് തൈര് കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ കാരണമാകില്ല. മോര് കുടിക്കുമ്പോൾ അതിൽ അൽപം കുരുമുളകുപൊടി ചേർക്കുന്നത് വളരെ നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. ഇത് അമിത ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. മഴക്കാലത്ത് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ ധൈര്യമായി തെെര് കഴിക്കാമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.

English Summary

Many people avoid eating curd and buttermilk during the monsoon, believing they can cause colds and sore throats. However, health experts say this is a myth. Viral infections not curd are the actual cause of illnesses such as the common cold.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CURD MONSOON HEALTH, CURD DURING MONSOON, IS CURD SAFE IN RAINY SEASON, MONSOON DIET TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY