ഭക്ഷണശീലങ്ങളിലെ ഈ തെറ്റുകൾ ദഹനാരോഗ്യത്തെ ബാധിക്കും: മുന്നറിയിപ്പുമായി വിദഗ്ധർ
1 MIN READ | AUTHOR : Web Desk PUBLISHED: SEPTEMBER 30, 2026 12:39 PM IST
പ്രതീകാത്മക ചിത്രം
ദഹനാരോഗ്യം കഴിക്കുന്ന ഭക്ഷണത്തെ മാത്രമല്ല നമ്മുടെ ദൈനംദിന ശീലങ്ങളെയും ആശ്രിയിച്ചിരിക്കുന്നു. അതിനാൽ ഭക്ഷണശീലം കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന ചില പ്രധാന ശീലങ്ങൾ മാറ്റേണ്ടത് അത്യാവശ്യമാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ടിവിയോ മൊബൈൽ ഫോണോ നോക്കിക്കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഇന്ന് സ്ഥിരം കാഴ്ചയാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇങ്ങനെ ചെയ്യാറുണ്ട്. എന്നാൽ ഈ ശീലം വയർ നിറഞ്ഞെന്ന സന്ദേശം തലച്ചോറിൽ കൃത്യമായി എത്തുന്നതിന് തടസമാകും. ഇത് ദഹനപ്രക്രിയയെ ബാധിക്കുകയും പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു.
തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഇന്ന് ഭൂരിഭാഗം പേർക്കും കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ സാധിക്കാറില്ല. ഇത് ശരീരത്തിലെ സ്ട്രെസ് ഹോർമോണുകൾ വർദ്ധിപ്പിക്കുകയും ദഹനവ്യവസ്ഥയുടെ താളം തെറ്റിക്കുകയും ചെയ്യുന്നു.
ഭക്ഷണത്തിന് ശേഷം മധുരം കഴിക്കുന്നത് വയറിലെ ദോഷകരമായ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
ചെറിയ വേദനകൾക്ക് പോലും വേദനസംഹാരികൾ സ്ഥിരമായി കഴിക്കുന്നത് ആമാശയത്തിന്റെ സംരക്ഷണ പാളിയെ തകരാറിലാക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ജോലിയ്ക്ക് ശേഷം രാത്രി വീട്ടിലെത്തിയതിന് പിന്നാലെ ധാരാളം വെള്ളം കുടിക്കുന്ന ശീലമുള്ളവരുണ്ട്. എന്നാൽ ഇങ്ങനെ വെള്ളം ഒറ്റയടിക്ക് കുടിക്കുന്നതിന് പകരം പകൽ സമയങ്ങളിൽ കൃത്യമായ ഇടവേളകളിൽ കുടിക്കാൻ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ദഹനപ്രശ്നങ്ങൾക്ക് മാത്രമല്ല ഡീഹൈഡ്രേഷനും കാരണമാകും.
ഭക്ഷണത്തിന് ശേഷം ദഹനേന്ദ്രിയങ്ങൾ സ്വയം വൃത്തിയാക്കുന്ന ഒരു പ്രക്രിയയുണ്ട്. അതിനാൽ ഇടയ്ക്കിടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നത് ഈ പ്രക്രിയയെ പ്രതികൂലമായി ബാധിക്കും. ഇത് പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നവരുണ്ട്. ഇത് നെഞ്ചെരിച്ചിലിനും അസിഡിറ്റിക്കും കാരണമാകും. ഭക്ഷണത്തിനും ഉറക്കത്തിനുമിടയിൽ രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ വ്യത്യാസമുണ്ടായിരിക്കണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
English Summary
Experts highlight key daily habits detrimental to digestive health, advising against practices like eating while distracted, irregular meal times, and consuming sweets post-meals. Other harmful habits include frequent ibuprofen use, drinking excessive water at once, continuous snacking, and late-night eating, all of which can disrupt the digestive system.
RELATED TOPICS: HEALTH ALERT, DOCTORS WARNING, DIGESTION PROBLEMS, EATING HABITS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ