SignIn
Kerala Kaumudi Online
Wednesday, 15 July 2026 6.49 PM IST

'ഇന്ത്യയിൽ 2026 മാർച്ചിൽ എൽപിജി ക്ഷാമം ഉണ്ടാകും'; അഞ്ചുമാസം മുൻപ് താൻ പ്രവചിച്ച കാര്യം സത്യമായെന്ന് ജ്യോതിഷി

lpg

പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ത്യയിൽ പാചക വാതക വിതരണം തടസപ്പെട്ടതോടെ വലിയ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. പല നഗരങ്ങളിലെയും ഹോട്ടലുകളും തട്ടുകടകളും താത്കാലികമായി അടച്ചിരിക്കുകയാണ്. എറണാകുളം ജില്ലയിൽ മാത്രം രണ്ടു ദിവസത്തിനിടെ അടച്ചത് നൂറിലേറെ ഹോട്ടലുകളാണ്. വീടുകളിലെ പാചകം ഇൻഡക്ഷൻ കുക്കറിലേക്ക് മാറുന്ന പ്രവണതയും കണ്ടുതുടങ്ങി. ഇറാൻ യുദ്ധം കാരണം ഗൾഫ് രാജ്യങ്ങൾ ഉത്പാദനം കുറച്ചതും ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം തടസപ്പെട്ടതുമാണ് ക്ഷാമത്തിന് കാരണം.

പ്രകൃതി വാതകവുമായി റഷ്യയിൽ നിന്നടക്കം രണ്ട് കപ്പലുകൾ ഉടൻ എത്തുമെന്നും പാചകവാതക ക്ഷാമത്തിൽ പരിഭ്രാന്തി വേണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. ഗാർഹിക ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്‌ത് രണ്ടര ദിവസത്തിനുള്ളിൽ സിലിണ്ടർ ലഭ്യമാകുമെന്നും കേന്ദ്രം അവകാശപ്പെട്ടു.

ഇതിനിടെ ഒരു ജ്യോതിഷിയുടെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇന്ധന, പ്രകൃതിവാതക വിതരണം മാർച്ചിൽ മുടങ്ങുമെന്ന് നേരത്തെ അദ്ദേഹം പ്രവചിച്ചതായി അവകാശപ്പെടുന്നു. 2025 സെപ്തംബറിൽ ജ്യോതിഷിയായ പ്രശാന്ത് കിനിയാണ് തന്റെ എക്സ് പേജിൽ ഇത്തരമൊരു പോസ്റ്റ് പങ്കുവച്ചത്.

2026 മാർച്ചിനുശേഷം ഇന്ത്യയിൽ ഇന്ധന, പ്രകൃതിവാതക വിതരണത്തിൽ തടസങ്ങൾ നേരിടുമെന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്. പാചകവാതക വിതരണം വലിയ പ്രതിസന്ധി നേരിടുമ്പോൾ മാർച്ച് 11ന് കിനി അതേ ട്വീറ്റ് വീണ്ടും പങ്കുവച്ചിരുന്നു. പിന്നാലെയാണ് ട്വീറ്റ് ചർച്ചയായത്. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നും പലരും ജ്യോതിഷിയോട് ചോദിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTROLOGER, LPG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY