SignIn
Kerala Kaumudi Online
Tuesday, 14 July 2026 11.36 AM IST

പത്ത് കിലോ എൽപിജി സിലിണ്ടറുകൾ വ്യാപകമാക്കാൻ കമ്പനികൾ: നീക്കം കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് കുറയ്ക്കാൻ

READ ENGLISH VERSION

lpg-cylinders
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഭാരം കുറഞ്ഞ പത്ത് കിലോ എൽപിജി സിലിണ്ടറുകളുടെ വില്പന വർദ്ധിപ്പിക്കാൻ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ. ഇതിന് കേന്ദ്ര അനുമതി ലഭിച്ചാൽ ഗാർഹിക ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന ഈ സിലിണ്ടറുകൾ വാണിജ്യമേഖലയിലും ലഭ്യമാകും. നിലവിൽ ഗാർഹിക സിലിണ്ടറുകളും 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറുകളുമാണ് വ്യാപകമായി വില്പന നടത്തുന്നത്.

എൽപിജി ആവശ്യമുള്ളതും എന്നാൽ 19 കിലോഗ്രാം ഭാരമുള്ള വലിയ വാണിജ്യ സിലിണ്ടറുകൾക്ക് സ്ഥലമില്ലാത്തതുമായ സാഹചര്യങ്ങളിൽ 10 കിലോ സിലിണ്ടറുകൾ ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കുടിയേറ്റ തൊഴിലാളികൾ, വാടകക്കാർ, വിദ്യാർത്ഥികൾ, തെരുവ് കച്ചവടക്കാർ, ഹോട്ടലുകൾ എന്നിവർക്ക് ഈ നീക്കം ഏറെ പ്രയോജനകരമാകും. 19 കിലോ ഭാരമുള്ള വലിയ വാണിജ്യ സിലിണ്ടറുകൾ കൈകാര്യം ചെയ്യുന്നതിന് ബുദ്ധിമുട്ടാണെന്ന പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിക്ക് പൊതുമേഖല എണ്ണ വിപണന കമ്പനികൾ ഒരുങ്ങുന്നത്.

10 കിലോ എൽപിജി സിലിണ്ടറുകൾ എളുപ്പത്തിൽ ഉയർത്താനും കൊണ്ടുപോകുന്നതിനും എളുപ്പമായിരിക്കുമെന്നാണ് എണ്ണ കമ്പനികൾ അവകാശപ്പെടുന്നത്. നിലവിൽ 19 കിലോ, 5 കിലോ, 2 കിലോ എൽപിജി സിലിണ്ടറുകളാണ് വാണിജ്യ ആവശ്യങ്ങൾക്കായി വിതരണം ചെയ്യുന്നത്. 10 കിലോ സിലിണ്ടറുകൾ കൂടി വാണിജ്യ ആവശ്യങ്ങൾക്ക് ലഭ്യമാക്കുന്നതിന് അനുമതി ലഭിച്ചാൽ കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary

Public sector oil marketing companies are planning to expand the sale of lightweight 10-kg LPG cylinders. If approved by the central government, these cylinders, currently meant for domestic use, will also be available for commercial customers. The move is expected to benefit migrant workers, tenants, students, street vendors, small hotels, and businesses that do not have space for bulky 19-kg commercial cylinders. Oil companies believe the 10-kg cylinders will be easier to lift, carry, and handle, making LPG more convenient for a wider range of users.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OIL COMPANIES, 10 KG LPG CYLINDERS, COMMERCAIL LPG CYLINDERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360