SignIn
Kerala Kaumudi Online
Saturday, 19 September 2026 11.38 AM IST

ഒരൊറ്റ വിദ്യാർത്ഥിയ്ക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന സർക്കാർ സ്കൂൾ, ഇവിടെ അദ്ധ്യാപകൻ എത്തുന്നത് കിലോമീറ്ററുകൾ താണ്ടി; കാരണം ഇതാണ്

karthik

വിദ്യാർത്ഥികൾ കുറവായതിന്റെ പേരിൽ പല സ്കൂളുകളും അടച്ചുപൂട്ടുന്നതിനെ പറ്റി നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, ഒരൊറ്റ കുട്ടിക്ക് വേണ്ടി മാത്രമായി പ്രവർത്തിക്കുന്ന ഒരു സ്കൂളുമുണ്ട് നമ്മുടെ രാജ്യത്ത്. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ ഗണേഷ്‌പൂരെന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

വാഷിം ജില്ലയിലെ ഏറ്റവും ചെറിയ ഗ്രാമമാണിത്. ആകെ 150 പേരാണ് ഇവിടെ താമസിക്കുന്നത്. ഒന്ന് മുതൽ നാല് വരെ ക്ലാസിലെ കുട്ടികളെ പഠിപ്പിക്കാനുള്ള അനുമതിയാണ് ഇവിടുത്തെ ജില്ലാ പരിഷത്ത് സ്കൂളിനുള്ളത്. എന്നാൽ ഇവിടെ ഒരൊറ്റ വിദ്യാർത്ഥി മാത്രമേയുള്ളു. ഒന്ന് മുതൽ നാലുവരെ പഠിക്കേണ്ട പ്രായത്തിലുള്ള ഒരു കുട്ടി മാത്രമേ ഈ ഗ്രാമത്തിലുള്ളു എന്നതാണ് ഇതിന് കാരണം. ഒരു കുട്ടി മാത്രമേ ഉള്ളൂ എങ്കിലും പ്രവർത്തനം തുടരാൻ സ്കൂൾ അധികൃതർ തീരുമാനിക്കുകയായിരുന്നു.

മൂന്നാം ക്ലാസിലാണ് ഇവിടുത്തെ ഏക വിദ്യാർത്ഥി കാർത്തിക് ഷോഗോകർ പഠിക്കുന്നത്. കാർത്തിക്കിനെ പഠിപ്പിക്കാൻ കിഷോർ മങ്കർ എന്ന ഒരു അദ്ധ്യാപകനും ഉണ്ട്. കാർത്തിക്കിനെ പഠിപ്പിക്കാനായി ദിവസവും 12 കിലോമീറ്റർ യാത്ര ചെയ്താണ് അദ്ദേഹം സ്കൂളിലെത്തുന്നത്. ഒരു വിദ്യാർത്ഥി മാത്രമേയുള്ളു എങ്കിലും മറ്റ് സ്കൂളുകൾ പ്രവർത്തിക്കുന്നതുപോലെ രാവിലെ അസംബ്ലിയും മറ്റ് രീതികളും പിന്തുടർന്നാണ് ക്ലാസ് നടത്തുന്നത്. കഴിഞ്ഞ രണ്ട് വർഷമായി കാർത്തിക് ഈ സ്കൂളിൽ പഠിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARTHIK, GOVT SCHOOL, RUNS ONLY FOR ONE STUDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE