ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 മത്സരത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിലെ സഞ്ജു സാംസണിന്റെ സ്ഥാനവുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുമായി മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്. അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയും മികച്ച ഫോമിൽ തുടരുമ്പോൾ മാനേജ്മെന്റ് സഞ്ജുവിനെ ടീമിൽ എവിടെ ഉൾപ്പെടുത്തുമെന്നാണ് താരത്തിന്റെ പ്രധാന ചോദ്യം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് കാർത്തിക്കിന്റെ ചോദ്യം.
‘ബാറ്റിംഗ് ഓർഡർ എങ്ങനെയായിരിക്കും? വൈഭവ് സൂര്യവംശി ഏത് സ്ഥാനത്താണ് കളിക്കുക? സഞ്ജു സാംസണിന്റെ കാര്യത്തിൽ എന്താണ് തീരുമാനം? അദ്ദേഹത്തെ ടീമിൽ എങ്ങനെ ഉൾപ്പെടുത്തും. ലോകകപ്പിൽ സഞ്ജു പ്രധാനപ്പെട്ട താരമായിരുന്നു. എന്നിട്ടും ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ അദ്ദേഹത്തെ ടീമിൽ നിന്നും ഒഴിവാക്കി. ഇപ്പോൾ അദ്ദേഹത്തിന്റെ സ്ഥാനം ടീമിൽ എവിടെയാണ്?,’ ദിനേശ് കാർത്തിക് ചോദിച്ചു. വെറുമൊരു പരമ്പര വിജയത്തിനപ്പുറം ടീമിന്റെ ബാറ്റിംഗ് ഓർഡറും ബൗളിംഗ് നിരയും വ്യക്തമായി തീരുമാനിക്കാൻ ഈ മത്സരം ഉപയോഗപ്പെടുത്തണമെന്നും കാർത്തിക് അഭിപ്രായപ്പെട്ടു.
സിംബാബ്‌വെക്കെതിരായ ടി-20 പരമ്പരയിൽ സഞ്ജുവിന് ടീമിൽ സ്ഥാനം ഉണ്ടായിരുന്നില്ല. അയർലാൻഡ് പരമ്പരയിലും ഇംഗ്ലണ്ട് പരമ്പരയിലും മോശം പ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു സഞ്ജുവിനെ ടീമിൽ നിന്നും ഒഴിവാക്കിയത്. ഇപ്പോൾ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ ശക്തമായ തിരിച്ചുവരവ് നടത്താൻ ലക്ഷ്യമിട്ടാണ് സഞ്ജു ഇറങ്ങുന്നത്.
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ) ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, യാഷ് താക്കൂർ.
Former Indian cricketer Dinesh Karthik questioned Sanju Samson's place in the T20 squad against Afghanistan, highlighting the strong form of Abhishek Sharma and Vaibhav Suryavanshi. Karthik raised concerns about Samson's batting order and how he would be accommodated, especially after being dropped from recent series. Samson is now aiming for a strong comeback in the upcoming series.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |