ഉപയോക്താക്കൾക്ക് കൂടുതൽ ആകർഷകമായ അനുഭവം സമ്മാനിക്കാൻ പുതിയ ചാറ്റ് തീമുകൾ അവതരിപ്പിച്ച് വാട്സാപ്പ്. ആൻഡ്രോയ്ഡ് ബീറ്റാ ഉപയോക്താക്കൾക്കാണ് നിലവിൽ പുതിയ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ ചാറ്റ് തീമുകൾക്ക് സമാനമായി, വ്യക്തിഗത ചാറ്റുകൾക്ക് വേറിട്ട നിറങ്ങളും ലുക്കും നൽകാൻ സഹായിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്.
നേച്ചർ, ലൈവ് , മിനിമൽ , ഡൂഡിൽ തുടങ്ങിയ അഞ്ച് വ്യത്യസ്ത ചാറ്റ് തീമുകൾക്ക് പുറമെ വാൾപേപ്പറുകൾക്കായുള്ള പ്രത്യേക വിഭാഗങ്ങളും പുതിയ അപ്‌ഡേറ്റിലുണ്ട്. ഇതിൽ 'ലൈവ്' വിഭാഗത്തിൽ ആനിമേറ്റഡ് വാൾപേപ്പറുകളാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, നമ്മൾ തിരഞ്ഞെടുക്കുന്ന തീമിനും വാൾപേപ്പറിനും അനുസരിച്ച് ചാറ്റ് ബബിളിന്റെ നിറം വാട്സാപ്പ് തന്നെ സ്വയം തിരഞ്ഞെടുക്കുന്ന സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
ആൻഡ്രോയ്‌ഡ് ബീറ്റാ പതിപ്പ് 2.26.37.6ലേക്ക് അപ്‌ഡേറ്റ് ചെയ്തവർക്കാണ് നിലവിൽ പുതിയ ഫീച്ചർ ലഭിക്കുന്നത്. ഐ.ഒ.എസിൽ നേരത്തെ അവതരിപ്പിച്ച തീമിലുള്ള മാതൃകയാണ് ഇപ്പോൾ ആൻഡ്രോയ്ഡിലേക്കും എത്തിച്ചിരിക്കുന്നത്. നിലവിൽ പരീക്ഷണ ഘട്ടത്തിലായതിനാൽ എല്ലാ ഉപയോക്താക്കളിലേക്കും പുതിയ പതിപ്പ് എത്താൻ അൽപ്പം സമയമെടുക്കും.
മുഴുവൻ ചാറ്റ് തീമുകളും മാറ്റാതെ തന്നെ ഉപയോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വാൾപേപ്പർ മാത്രം മാറ്റാനുള്ള സൗകര്യവും പുതിയ അപ്‌ഡേറ്റിലുണ്ട്. ഇതിൽ 'വൈബ്രന്റ്', 'ഗ്രേഡിയന്റ്' തുടങ്ങിയ പുത്തൻ ഓപ്ഷനുകൾക്ക് പുറമെ ഗാലറിയിൽ നിന്നുള്ള ചിത്രങ്ങളും എഐ ഉപയോഗിച്ച് സൃഷ്ടിക്കാവുന്ന വാൾപേപ്പറുകളും ഉപയോഗിക്കാനാകും.
WhatsApp is rolling out new chat theme categories (including Nature, Live, Minimal, and Doodle) and separate wallpaper options to Android beta testers (specifically version 2.26.37.6), bringing features previously seen on iOS.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |