SignIn
Kerala Kaumudi Online
Friday, 18 September 2026 7.17 PM IST

വളർത്തുനായയ്‌ക്ക് നേരെ കത്തി വീശി 'ഗ്യാങ്‌സ്റ്റർ' ഞണ്ട്; അത്ഭുതപ്പെട്ട് വീട്ടുടമ, വീഡിയോ വൈറൽ

READ ENGLISH VERSION
crab
കത്തിയുമായി നിൽക്കുന്ന ഞണ്ട്

ഫ്ലോറിഡ: കൈയിൽ ബ്ലേഡുമായെത്തി വീട്ടുടമയെ ആക്രമിക്കാൻ ശ്രമിക്കുന്ന ഞണ്ടിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. എഡ്വേർഡോ അൽവാരസെന്ന ഉപഭോക്താവാണ് സോഷ്യൽ മീഡിയയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്. വീഡിയോയിൽ കത്തിയുടെ മുൻഭാഗത്തിന് സമാനമായ വസ്‌തു കൊമ്പിൽ പിടിച്ചിരിക്കുന്ന ഞണ്ടിനെ വ്യക്തമായി കാണാം.

ബ്ലേഡ് പിടിച്ചിരിക്കുന്ന കൊമ്പ് ഉപയോഗിച്ച് വീട്ടുടമയെയും വളർത്തുനായയെയും ഞണ്ട് ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 'ഫ്ലോറിഡയിൽ കാര്യങ്ങൾ കൈവിട്ടുപോകുന്നു' എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ഞണ്ടിനെ മണത്തുനോക്കുന്നതിനിടെ നായയെ ബ്ലേഡ് ഉപയോഗിച്ച് ആ ജീവി ആക്രമിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതുകണ്ട് നായ പിന്നോട്ട് ചാടുന്നതും ദൃശ്യങ്ങളിലുണ്ട്. 'നീ എന്നെ കളിപ്പിക്കാൻ ശ്രമിക്കുകയാണോ' എന്ന് വീട്ടുടമസ്ഥൻ ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം. തുടർന്ന് ബ്ലേഡ് വീശി ആക്രമിക്കാൻ ശ്രമിക്കുന്ന ഞണ്ടിനെ വീട്ടുടമ കൊമ്പിൽ പിടിച്ചുയർത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അപ്പോഴും ഞണ്ട് ബ്ലേഡിൽനിന്നും പിടിവിട്ടില്ല.

ഇതിനോടകം ഒമ്പത് ലക്ഷത്തിലധികം ലൈക്കുകളും ഒപ്പം നിരവധി പ്രതികരണങ്ങളും വീഡിയോയ്‌ക്ക് ലഭിച്ചുകഴിഞ്ഞു. ഞണ്ടുകളെ മാരകമായ ആയുധങ്ങൾ ഘടിപ്പിച്ച് തിരികെ പ്രകൃതിയിലേക്ക് വിടുന്ന‌ത് പ്രയാസകരമായ കാര്യമല്ലെന്ന് ഒരാൾ കുറിച്ചു. തിളങ്ങുന്ന വസ്‌തുക്കളോട് ഞണ്ടുകൾക്ക് പ്രത്യേക ആകർഷണം തോന്നുമെന്നും അതിനാൽ ഇതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ലെന്നും ഒരാൾ അഭിപ്രായപ്പെട്ടു. അതേസമയം, വീഡിയോയുടെ ആധികാരികതയിൽ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. വീഡിയോയിൽ കാണുന്നത് റോബോട്ടിക്ക് ഞണ്ടാണെന്നാണ് പലരുടെയും അഭിപ്രായം.

A post shared by Eduardo Alvarez (@bestdad_ceo)


English Summary

A Florida man was stunned after encountering a crab gripping a knife blade in its claw. The bizarre video, showing the crab waving the blade at the man and his dog, has gone viral on social media.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIRAL CRAB, CRAB HANDLING KNIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY