SignIn
Kerala Kaumudi Online
Sunday, 30 August 2026 12.20 PM IST

ബിരുദം ഏറ്റുവാങ്ങാൻ വിദ്യാർത്ഥി എത്തിയത് വളർത്തുപൂച്ചയെ തോളിലേറ്റി; വേദിയിലെ കൗതുകക്കാഴ്‌ച വൈറൽ

graduation-ceremony
വളർത്തുപൂച്ചയുമായി ബിരുദദാന ചടങ്ങിനെത്തിയ വിദ്യാർത്ഥി

ബിരുദദാനച്ചടങ്ങെന്ന് കേൾക്കുമ്പോൾ കൈയടികൾക്കിടയിലൂടെ വേദിയിലേക്ക് നടന്ന് കയറുന്ന വിദ്യാർത്ഥിയുടെ രൂപമാണ് മനസിലെത്തുക. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന ബിരുദദാനച്ചടങ്ങിലെ ദൃശ്യങ്ങൾ അല്‌പം വ്യത്യസ്‌തമായിരുന്നു. ബിരുദം ഏറ്റുവാങ്ങാൻ വേദിയിലെത്തിയ വിദ്യാർത്ഥിയുടെ തോളിലിരുന്ന വളർത്തുപൂച്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഇൻസ്റ്റഗ്രാം ഉപയോക്താവായ ആർ നവൽ താംബുൽക്കറാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തോളിൽ തന്റെ വളർത്തുപൂച്ചയെയുമിരുത്തി നവൽ വേദിയിലേക്ക് നടന്നുകയറുന്നത് ദൃശ്യങ്ങളിൽ കാണാം. നവലിനൊപ്പം വേദിയിലേക്കെത്തിയ പൂച്ചയെക്കണ്ട് അദ്ധ്യാപകരും കൗതുകം പൂണ്ടു. അവർ പൂച്ചയെ സ്‌നേഹത്തോടെ തലോടുന്നതും ഓമനിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. ചടങ്ങിലുടനീളം യാതൊരു പരിഭ്രമവുമില്ലാതെ നവലിന്റെ തോളിൽ ഒതുങ്ങിയിരിക്കുകയായിരുന്നു പൂച്ച. ഇതുകണ്ട് വീഡിയോയും ഫോട്ടോയും എടുക്കാനെത്തിയവർക്ക് കിടിലൻ പോസുകൾ നൽകി സഹകരിക്കുകയും ചെയ്യുന്നുണ്ട്. ഇതോടെ ചടങ്ങിലെ യഥാർത്ഥ താരം പൂച്ചയായി മാറി.

വീഡിയോ വൈറലായതിനുപിന്നാലെ നിരവധിപേർ രസകരമായ കമന്റുകളുമായി രംഗത്തെത്തി. പൂച്ച പഠനത്തിൽ സഹായിച്ചതുകൊണ്ടാകാം ബിരുദദാന ചടങ്ങിൽ അതിനെ ഒപ്പം കൂട്ടിയതെന്നാണ് ഒരാൾ കുറിച്ചത്. 'നോബിത ഡോറമോണിനെയും കൂട്ടി കോൺവൊക്കേഷനിൽ എത്തിയതുപോലെ' എന്നായിരുന്നു മറ്റൊരു കമന്റ്.

English Summary

A student’s graduation ceremony went viral after he walked onto the stage with his pet cat perched on his shoulder. The adorable feline charmed the professors and became the unexpected star of the ceremony.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GRADUATION CEREMONY, STUDENT COME WITH PET CAT, VIRAL CAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY