SignIn
Kerala Kaumudi Online
Friday, 11 September 2026 5.05 PM IST

'കരണംമറിഞ്ഞ് അതിഗംഭീര ക്യാച്ചുമായി ഹർമൻപ്രീത്'; വൈറൽ വീഡിയോയ്‌ക്ക് പിന്നിലെ ഞെട്ടിപ്പിക്കുന്ന സത്യം

screenshot-from-viral-vid
വൈറൽ വീഡിയോയിൽനിന്നുള്ള ദൃശ്യങ്ങൾ

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരത്തിന്റേതെന്ന പേരിൽ ഒരു കിടിലൻ ക്യാച്ചിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൊറിന്റേതാണെന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. ബോളിനെ ലക്ഷ്യമിട്ട് ഓടിയത്തുന്ന താരം ഉയർന്നു ചാടി കരണം മറിഞ്ഞ് ക്യാച്ചെടുത്ത് തിരികെ നിവർന്നു നിൽക്കുന്നതായാണ് വീഡിയോയിലുള്ളത്.

എന്നാൽ, വീഡിയോ യഥാർത്ഥമല്ലെന്നും എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നുമാണ് പുറത്തുവരുന്ന വിവരം. സംഭവം യഥാർത്ഥമാണെന്ന് വിശ്വസിച്ച് ഇതിനകംതന്നെ ധാരാളംപേർ വീഡിയോ പങ്കവച്ചിട്ടുണ്ട്. വിനോദത്തിനായാണ് പലരും വീഡിയോ പങ്കുവച്ചതെങ്കിലും ഇത്തരം ദൃശ്യങ്ങൾ ആശങ്കയുണ്ടാക്കുന്നെന്നും സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെട്ടു.

എന്താണ് ഡീപ് ഫേക്ക്?

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരാളുടെ മുഖമോ ശബ്‌ദമോ മറ്റൊരു വീഡിയോയിലോ ഓഡിയോയിലോ കൃത്രിമമായി ചേർക്കുന്നതിനെയാണ് ഡീപ് ഫേക്കെന്ന് വിളിക്കുന്നത്. യഥാർത്ഥ വീഡിയോ പോലെ തോന്നുന്നതിനാൽ ഇവ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കില്ല. പലപ്പോഴും പ്രമുഖ വ്യക്തികളുടെയും താരങ്ങളുടെയും ചിത്രങ്ങളും വീഡിയോകളുമാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നത്. വ്യാജരേഖകൾ പ്രചരിപ്പിക്കുവാനും ഒരാളെ അപകീർത്തിപ്പെടുക്കാനും ഇത്തരം വീഡിയോകൾ ഉപയോഗിച്ചേക്കാം. ഇത്തരം വീഡിയോകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. എഐ സാങ്കേതികവിദ്യ ഉയർത്തുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ഇത്തരം ഡീപ് ഫേക്കുകൾ.


English Summary

A viral video claiming to show Harmanpreet Kaur making a stunning catch is reportedly AI-generated. The fake footage has been widely shared on social media, highlighting growing concerns over deepfakes and their misuse.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIRAL CATCH OF HARMANPREET KAUR, DEEPFAKE, INDIAN WOMEN CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360