രംഗബോധമില്ലാത്ത ഒരു കോമാളിയാണ് മരണമെന്ന് പറയാറുണ്ട്. എപ്പോൾ, എവിടെവച്ച് മരണം സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. എന്നാൽ മരണം സംഭവിച്ചാൽ പോലും മൃതദേഹം സംസ്കരിക്കാത്ത ഒരു നാടിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? 'മരണം നിരോധിച്ച നഗരം' എന്നാണ് ഇതിനെ പൊതുവെ അറിയപ്പെടുന്നത്.
നോർവെയുടെ സ്വാൽബാർഡ് എന്ന ദ്വീപസമൂഹത്തിലെ ലോംഗിയർബൈൻ എന്ന ചെറിയ പട്ടണത്തിലാണ് ഇത്തരമൊരു രീതി. ഉത്തരധ്രുവത്തിൽ നിന്ന് ഏകദേശം 1,300 കിലോമീറ്റർ അകലെയാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. മേയ് മുതൽ ജൂലായ് വരെ നഗരം അർദ്ധരാത്രിയും ഇവിടെ സൂര്യൻ കാണാം. ഏകദേശം 76 ദിവസത്തോളം തുടർച്ചയായി പകൽ വെളിച്ചം അനുഭവപ്പെടുന്നു. എന്നാൽ ശൈത്യകാലത്ത് ആഴ്ചകളോളം പൂർണ അന്ധകാരത്തിലായിരിക്കും.
നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പട്ടണത്തിൽ മരണം പാടില്ലെന്ന് പറയപ്പെടുന്നു. 1917ലാണ് ഇവിടെ അവസാനമായി ഒരാളെ സംസ്കരിച്ചത്. എന്നാൽ ഇവിടെ മരണം കുറ്റകരമാക്കുന്ന നിയമങ്ങൾ നിലനിൽക്കുന്നില്ല. കഠിനമായ മഞ്ഞും പെർമാഫ്രോസ്റ്റ് എന്ന പ്രതിഭാസവും കാരണം ഇവിടെ അടക്കുന്ന മൃതദേഹങ്ങൾ സാധാരണയായി അഴുകാറില്ല. ഇത് വൈറസുകളും ബാക്ടീരിയകളും പതിറ്റാണ്ടുകളോളം നിലനിൽക്കാൻ കാരണമാകുന്നു. അതിനാലാണ് ഇവിടെ മൃതദേഹങ്ങൾ അടക്കം ചെയ്യാത്തത്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും വൃദ്ധരും മറ്റ് ഗ്രാമങ്ങളിലേക്ക് പോകുകയാണ് ചെയ്യുന്നത്. മരിച്ചാൽ ആ പ്രദേശത്ത് തന്നെ സംസ്കരിക്കുകയും ചെയ്യുന്നു.
Longyearbyen, a Norwegian town in the Svalbard archipelago, is known as "the city where death is forbidden" because bodies are not buried there. Permafrost prevents decomposition, preserving viruses and bacteria for decades. The last burial occurred in 1917. Critically ill or elderly residents must leave the town to die and be interred elsewhere, preventing health risks.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |