SignIn
Kerala Kaumudi Online
Sunday, 13 September 2026 10.50 PM IST

പന്ത് കണ്ടപ്പോൾ ആനയ്ക്കും ആവേശം; ഫുട്ബാൾ കളിച്ച് കാട്ടാന, വീഡിയോ വൈറൽ

wild-elephant
ഫുട്ബാൾ കളിക്കുന്ന കാട്ടാന

ഗോഹട്ടി: കഴിഞ്ഞ ദിവസമാണ് കഴുത്തിൽ ട്രാക്ടറിന്റെ ടയർ കുടുങ്ങി ദുരിതത്തിലായ കാട്ടാനയുടെ ദൃശ്യങ്ങൾ വൈറലായത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സാഹസികമായിട്ടായിരുന്നു ഈ ആനയെ രക്ഷപ്പെടുത്തിയത്. കാട്ടിനുള്ളിൽ ഉപേക്ഷിച്ച ട്രാക്ടർ ടയർ കൊണ്ട് ആന കളിക്കുന്നതിനിടെയാണ് കഴുത്തിൽ കുരുങ്ങിയത്. ഇപ്പോഴിതാ ഫുട്ബാൾ കളിക്കുന്ന മറ്റൊരു കാട്ടാനയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അസാമിലെ ഗോലാഘട്ട് ജില്ലയിലെ നുമാലിഗഢിലാണ് സംഭവം.

പ്രദേശത്തെ പച്ചപ്പു നിറഞ്ഞ മൈതാനത്താണ് കാട്ടാന ഫുട്ബാൾ കളിക്കുന്നത്. പന്ത് കാലുകൊണ്ട് തട്ടുന്നതും ഉരുട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. മൈതാനത്തിലൂടെ നടന്നുനീങ്ങിയ ആന ഇടയ്ക്കിടെ ഫുട്ബാളിൽ ചവിട്ടുകയും തട്ടി കളിക്കുകയും ചെയ്യുന്നുണ്ട്. കാട്ടാനയുടെ ഫുട്ബാൾ കളി കണ്ട നാട്ടുകാർക്ക് സംഭവം കൗതുകക്കാഴ്ചയായി. ഫുട്ബാളുമായി ആന നടത്തിയ രസകരമായ ഇടപെടൽ നാട്ടുകാരിൽ ചിരിയും കൗതുകവുമാണ് സൃഷ്ടിച്ചത്. പന്ത് നിയന്ത്രിച്ച് കാലുകൊണ്ട് തട്ടുന്ന ആനയുടെ ചലനശേഷിയും ഏകോപനവും ദൃശ്യങ്ങളിൽ വ്യക്തമാണ്.

English Summary

A wild elephant was filmed playing football in a grassy field in Numaligarh, Assam's Golaghat district. The elephant demonstrated remarkable agility and coordination, kicking and rolling the ball with its feet. Locals found the unusual sight amusing and curious, with the video gaining traction on social media.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WILDELEPHANT, LATETSNEWS, VIRALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360