SignIn
Kerala Kaumudi Online
Wednesday, 22 July 2026 5.00 PM IST

പസഫിക്കിലെ നിഗൂഢ സ്ഥലം; ഉപഗ്രഹങ്ങളുടെ ശവപ്പറമ്പായി മാറിയ പോയിന്റ് നെമോയെക്കുറിച്ച് കേട്ടിട്ടുണ്ടോ?

point-nemo
പോയിന്റ് നെമോ

നിയന്ത്രണം നഷ്ടമായ ബഹിരാകാശ പേടകങ്ങൾ ഇടിച്ചിറങ്ങുന്ന ഒരു സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാൽ. അങ്ങനെയൊന്നുണ്ട്! പോയിന്റ് നെമോ എന്ന നിഗൂഢമായ 'ശ്മശാനദ്വീപ്'. ജീവന്റെ ഒരു കണികപോലും ഇവിടെയില്ല. ആകെയുള്ളത് മനുഷ്യനിർമ്മിത ഉപഗ്രഹങ്ങളുടെ ചിന്നിച്ചിതറിയ അവശിഷ്ടങ്ങൾ മാത്രം. പസഫിക്ക് മഹാസമുദ്രത്തിൽ നാസ ഒരുക്കിയതാണ് ഉപഗ്രഹങ്ങൾക്കായുള്ള ഈ ശ്‌മശാനം. പോയിന്റ് നെമോ എന്ന വാക്കിന്റെ അർത്ഥം ആരുമില്ലാത്തത് എന്നാണ്. മനുഷ്യനോ മൃഗങ്ങളോ ഇല്ലാത്ത ഇവിടേക്ക് നിന്നുള്ള നിയന്ത്രണം നഷ്ടമായ ഉപഗ്രഹങ്ങൾ ഇടിച്ചിറക്കാം.


പോയിന്റ് നെമോയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് ഉപഗ്രഹങ്ങളുടെ ശവപറമ്പാക്കാൻ കാരണം. തൊട്ടടുത്ത മനുഷ്യവാസകേന്ദ്രത്തിലെത്താൻ 2,400 കിലോമീറ്ററെങ്കിലും യാത്ര ചെയ്യണം. കാലാവധി അവസാനിക്കുന്ന ബഹിരാകാശനിലയങ്ങളുടെ അന്ത്യവിശ്രമകേന്ദ്രവും പോയിന്റ് നെമോ തന്നെയായിരിക്കും. പ്രവർത്തനരഹിതമായ ഉപഗ്രഹങ്ങളും അതിന്റെ വേർപെട്ട ഭാഗങ്ങളും ബഹിരാകാശത്തെ മലിനമാക്കാതിരിക്കാനാണ് പസഫിക്ക് മഹാസമുദ്രത്തിൽ നാസ ഈ ഉപഗ്രഹശ്മശാനം ഒരുക്കിയത് .

English Summary

Point Nemo in the Pacific Ocean serves as NASA's designated graveyard for uncontrolled spacecraft and defunct satellites. This extremely remote site, over 2,400 km from the nearest human habitation, is devoid of life. Meaning "no one," its purpose is to prevent space pollution by allowing end-of-life space objects, including future space stations, to safely crash there.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POINT NEMO, SATELLITE GRAVEYARD, PACIFIC OCEAN, SPACE DEBRIS, POINT NEMO MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY