SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.32 AM IST

ചോറുകൊണ്ടുപോകാൻ എന്തിനണ്ണാ പാത്രം, ഷൂസുമാത്രം മതി; ആൻ ഐഡിയാ ക്യാൻ ചെയിഞ്ച് യുവർ ലൈഫ്

shoe

എന്തിനും എളുപ്പവഴി കണ്ടെത്തുന്നവരാണ് മനുഷ്യർ. കഷ്ടപ്പാടുകൾ കുറയ്ക്കുന്നതിനുവേണ്ടിയാണിത്. അത്തരത്തിൽ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറായ ജൂലിയറ്റ് കണ്ടെത്തിയ എളുപ്പവഴിയാണ് സൈബർ ലോകത്തെ ചർച്ചാവിഷയം. ഷൂസിനെ ആഹാരംകൊണ്ടുപോകുന്ന പാത്രമാക്കിമാറ്റിയാണ് ജൂലിയറ്റ് ഞെട്ടിച്ചത്.

വെളുത്തനിറത്തിലെ ഹൈഹീൽ ഷൂസാണ് ജൂലിയറ്റ് ധരിച്ചിരിക്കുന്നത്. അല്പം സൂക്ഷിച്ചുനോക്കിയാലേ ഷൂസിൽ ഒളിഞ്ഞിരിക്കുന്ന ഗുട്ടൻസ് പിടികിട്ടൂ. ഹീലിലെ സുതാര്യമായ ഭാഗമാണ് ഷൂസിലെ പ്രധാന ആകർഷണം. അതുതന്നെയാണ് ആഹാരം സ്റ്റോർചെയ്യാനുള്ള ഇടവും. ഹീൽ ഭംഗിക്കുവേണ്ടിയുള്ളതല്ലെന്ന് പറഞ്ഞുകൊണ്ടാണ് ജൂലിയറ്റ് ആഹാരം സ്റ്റോർചെയ്യുന്നത് എങ്ങനെയെന്ന് കാണിക്കുന്നത്.ഹീലിനെയും ഷൂസിനെയും എളുപ്പത്തിൽ വേർതിരിച്ചെടുക്കാൻ കഴിയുന്ന വിധത്തിലാണ് നിർമാണം. വേർതിരിച്ചുകഴിഞ്ഞാൽ ഹീലിനുള്ളിൽ ആവശ്യമായ എന്തും നിറയ്ക്കാം. അതുകഴിഞ്ഞ് ഷൂസുമായി ഹീൽ സ്ക്രൂചെയ്ത് ഉറപ്പിക്കും. പിന്നെ എന്തൊക്കെചെയ്താലും ഹീലിനുള്ളിലെ വസ്തു പുറത്തേക്ക് വരില്ല.

ഹീലിലുള്ള ഭക്ഷണം എങ്ങനെ പുറത്തെടുക്കും എന്നതിനെക്കുറിച്ചോർത്തും വേവലാതി വേണ്ട. നിങ്ങൾക്ക് വിശക്കുമ്പോൾ എവിടെയെങ്കിലും സമാധാനമായി ഇരിക്കുക. അതിനുശേഷം ഷൂസൂരി കാലിടുന്ന ഭാഗത്തെ ചെറിയ ഓപ്പണിംഗ് തുറന്ന് ഭക്ഷണം പുറത്തെടുക്കാം. കഴിച്ചുകഴിഞ്ഞ് ഓപ്പണിംഗ് പഴതുപോലെ അടച്ചുവച്ച് ഷൂസുംധരിച്ച് കൂളായി നടന്നുപോവുകയും ചെയ്യാം. നടക്കുന്നതിനിടയിൽ പൊടിയോ അഴുക്കോ ഭക്ഷണത്തിൽ കലരുമെന്ന പേടിയും വേണ്ടെന്നാണ് ജൂലിയറ്റ് പറയുന്നത്. നിർമാണത്തിലെ മേന്മയാണ് കാരണം.

സംഗതി വൈറലായെങ്കിലും ഇത്തരമൊരു ഷൂ പ്രായോഗികമാണോ എന്നതിൽ വാദപ്രതിവാദങ്ങൾ നടക്കുകയാണ്. ഏറെ ബഹുമാനത്തോടെ കാണേണ്ട ഭക്ഷണത്തെ ഷൂസിനടിയിലാക്കി അഴുക്കും പൊടിയും നിറഞ്ഞ സ്ഥലങ്ങളിലൂടെ നടക്കുന്നതിനെയാണ് ചിലർ ചോദ്യംചെയ്യുന്നത്. എന്തുപേരിട്ടുവിളിച്ചാലും ഇതിത്തിരി കടന്നുപോയി എന്നാണ് അവർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDEA, SHOES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE