SignIn
Kerala Kaumudi Online
Tuesday, 28 July 2026 11.21 PM IST

റീലുകൾക്ക് പകർപ്പവകാശ ലംഘനമുണ്ടെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘം വ്യാപകം, പരാതിപ്പെട്ട് ഇൻസ്റ്റതാരം

insta-reels
ഇൻസ്റ്റ റീൽസ്

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലെ ഓട്ടോമേറ്റഡ് കോപ്പിറൈറ്റ് സ്‌ട്രൈക്ക് സംവിധാനം ദുരുപയോഗം ചെയ്തു തട്ടിപ്പെന്ന് കാട്ടി ഡൽഹി ഹൈക്കോടതിയിൽ ഹർജി. റീലുകൾ പോസ്റ്റ് ചെയ്യുമ്പോൾ അതിൽ പകർപ്പവകാശ ലംഘനമുണ്ടെന്ന് ആരോപിച്ച് പണി കൊടുക്കുന്ന ക്രിമിനൽ സംഘങ്ങൾ വ്യാപകമാണെന്നാണ് ആരോപണം. തട്ടിപ്പുക്കാരുടെ വ്യാജപരാതികളിൽ അക്കൗണ്ടിന് പൂട്ടിടുകയാണ്.

പകർപ്പവകാശ ലംഘന പരാതി പിൻവലിക്കാൻ ലക്ഷക്കണക്കിന് രൂപയാണ് ക്രിമിനൽ സംഘങ്ങൾ ആവശ്യപ്പെടുന്നതെന്നും, താനും ഇരയാണെന്നും ഇൻസ്റ്റഗ്രാം താരം നിതിൻ ജോഷി സമർപ്പിച്ച ഹർജിയിൽ പറയുന്നു. വിഷയത്തിൽ കേന്ദ്രസർക്കാരിനും മെറ്രയ്ക്കും നോട്ടീസ് അയക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REELS, COPYRIGHT, INSTAGRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY