
ദിനോസറുകളെ പോലെ നാം അറിയാത്ത പല ജീവികളും ഭൂമിയിൽ ജനിച്ച് വളർന്ന് മൺമറഞ്ഞുപോയിട്ടുണ്ട്. അത്തരത്തിൽ പുതിയ ഒരു കടൽ പാമ്പിനെയാണ് അടുത്തിടെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 56മുതൽ 34 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് അതായത് ഈയോസീൻ കാലഘട്ടത്തിലാണ് ഈ കടൽ പാമ്പ് ജീവിച്ചിരുന്നത്. പാലിയോഫിസ് കൊളോസേഷ്യസ് എന്നാണ് ഇതിന് ശാസ്ത്രജ്ഞർ പേര് നൽകിയിരിക്കുന്നത്.
ഫോസിലുകളിൽ നിന്നാണ് ഈ പാമ്പിനെ തിരിച്ചറിഞ്ഞത്. ഇവയുടെ അസ്ഥിക്ക് അസാധാരണമാംവിധം വലുപ്പമുണ്ടെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. പാമ്പിന് എട്ട് മുതൽ 12 മീറ്ററിൽ കൂടുതൽ നീളമുണ്ടെന്നാണ് കണ്ടെത്തൽ. ഇന്ന് ജീവിക്കുന്ന ഏതൊരു കടൽ പാമ്പിനെയും അപേക്ഷിച്ച് ഇത് വളരെ വലുതാണ്. 2018ൽ നടത്തിയ ഒരു പഠനത്തിൽ സമുദ്രത്തിലോ കരയിലോ ജീവിക്കുന്ന പാമ്പ് ഇനങ്ങളെക്കാൾ വലുതാണ് പാലിയോഫിസ് കൊളോസിയസ് എന്ന് വിശേഷിപ്പിക്കുന്നു.
തലയോട്ടിയോ പൂർണമായ ശരീരമോ ഇല്ലെങ്കിലും അസ്ഥികൾ കണ്ടാൽ ഇവ കടലിൽ വലിയ രീതിയിൽ ആധിപത്യം നടത്തിയിരുന്നതായി ഗവേഷകർ പറയുന്നു. ഇതിന്റെ തലയോട്ടി വളരെ വഴക്കമുള്ളതിനാൽ വലിയ ഇരയെ വിഴുങ്ങാൻ കഴിഞ്ഞെന്നാണ് ഗവേഷകർ പറയുന്നു. വലിയ മത്സ്യങ്ങൾ, സ്രാവുകൾ എന്നിവയാണ് ഇതിന്റെ പ്രധാന ഭക്ഷണമെന്നാണ് കരുതുന്നത്. അസ്ഥികൾ മാത്രം ഉള്ളതിനാൽ ഇവയുടെ ജീവിതരീതിയെ കുറിച്ച് കൂടുതൽ പറയാൻ കഴിയില്ലെന്നും അതിന് വിശദമായ പഠനം നടത്തണമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |