SignIn
Kerala Kaumudi Online
Sunday, 26 July 2026 5.13 PM IST

ഒഴിഞ്ഞ കുപ്പി കിട്ടിയാൽ ഭവിക മറ്റൊരാളാകും, എല്ലാത്തിനും തുടക്കമിട്ടത് കഴിഞ്ഞ വെക്കേഷൻ സമയത്ത്

bhavika
ഭവിക ലക്ഷ്മി

കൊല്ലം: ഒഴി​ഞ്ഞ കുപ്പി​കൾ കി​ട്ടുമ്പോൾ 'ബോട്ടിൽ ആർട്ട്' മനസിൽ നിറയുന്ന കുട്ടികളിൽ നിന്ന് വ്യത്യസ്തയാണ് ആറാംക്ളാസുകാരി ഭവിക ലക്ഷ്മി (12, ഗൗരിക്കുട്ടി). ക്ളാസ് മുറി​കളി​ൽ 'വിഷയ'മാകുന്ന ഗണിത തത്ത്വങ്ങളും മറ്റും കുപ്പികളിൽ ആലേഖനം ചെയ്ത് സൂക്ഷിക്കുകയും പഠിക്കുന്ന സമയത്ത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതാണ് എഴുത്തുകാരി​ കൂടി​യായ ഭവികയുടെ ഹോബി.

പതാരം എൻ.എസ്.എൻ.എസ്.പി.എം.യു.പി.എസ് വിദ്യാർത്ഥിനിയാണ് ഭവിക. ​കഴിഞ്ഞ വെക്കേഷൻ സമയത്താണ് തന്റെ സർഗാത്മകതയ്ക്ക് പുതിയൊരു വഴി കണ്ടെത്തിയത്. ഗണിതശാസ്ത്രത്തിലെ അടിസ്ഥാന ക്രിയകളും ജ്യാമിതീയ രൂപങ്ങളുടെ പ്രത്യേകതകളും സൂത്രവാക്യങ്ങളും അളവ്-തൂക്കങ്ങളെ സംബന്ധിച്ചുള്ള അറിവുകളുമെല്ലാം വളരെ മനോഹരമായി കുപ്പികളിൽ കുറിച്ചു. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ ഗണിത തത്വങ്ങൾ കുപ്പികളിലേക്ക് പകർത്തുന്ന തിരക്കിലാണ് ഭവി​ക.

​ സോഷ്യൽ മീഡിയയിൽ തിളങ്ങിനിൽക്കുന്ന റീൽസ് താരം കൂടിയാണ് ഈ കൊച്ചു മി​ടുക്കി​. ഗണിതത്തിലെ തത്വങ്ങളും ഇംഗ്ലീഷ് ഗ്രാമറുമൊക്കെ ലളിതമായ വീഡിയോകളായി അവതരിപ്പിച്ച് നിരവധി ഫോളോവേഴ്‌സിനെയാണ് ഭവിക നേടിയെടുത്തിട്ടുള്ളത്. 'ഗൗരിത്തം' എന്ന തന്റെ ആദ്യ പുസ്തകത്തിലൂടെ ശ്രദ്ധേയയായ ഭവി​കയുടെ രണ്ടാമത്തെ പുസ്തകം ഉടൻ പ്രകാശനം ചെയ്യും. പഠനത്തിലും എഴുത്തിലും മാത്രമല്ല, പ്രസംഗം, നൃത്തം, കഥാപ്രസംഗം എന്നിവയിലും മി​കവു കാട്ടി​യി​ട്ടുള്ള ഭവിക 'ദാവീദ്' എന്ന സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്.

സാമൂഹി​ക ഇടപെടലും

സാമൂഹിക കാര്യങ്ങളിലും തന്റേതായ നിലപാടുകളുണ്ട് ഭവി​കയ്ക്ക്. വിദ്യാഭ്യാസ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രാതിനിദ്ധ്യം കൊടുക്കണമെന്നും എല്ലാ കുട്ടികൾക്കും പ്രഥമ ശുശ്രൂഷ പരിശീലനം നൽകണമെന്നുമുള്ള ഭവികയുടെ ആവശ്യം സർക്കാരിന്റെ പരിഗണനയിലാണ്. ഡോ. എ.പി.ജെ.അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാരം, ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം, കൊല്ലം ശിശുക്ഷേമ സമിതിയുടെ ജില്ലയിലെ മികച്ച ബാലപ്രതിഭ പുരസ്കാരം, ജെ.സി.ഐ ഇന്ത്യയുടെ മികച്ച ബാലപ്രതിഭ പുരസ്കാരം, പൂവച്ചൽ ഖാദർ ബാലസാഹിത്യരത്ന പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും ഈ കൊച്ചു പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്.

English Summary

Sixth-grader Bhavika Lakshmi from Kollam uses empty bottles to inscribe mathematical principles, aiding her studies. The multi-talented 12-year-old is also a writer, educational social media star, orator, dancer, and actress. She advocates for student representation and first-aid training for children, with her proposals under government consideration, and has received numerous accolades.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BHAVIKA LAKSHMI, BOTTLE MATH, MATHEMATICS ART, KERALA STUDENT, BHAVIKA LAKSHMI MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY