മോഹൻ ലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമകളിലൊന്നാണ് പുലിമുരുകൻ. ചിത്രം റിലീസ് ആയിട്ട് പത്ത് വർഷമായെങ്കിലും മുരുകനെന്ന പുലിവേട്ടക്കാരനെ മറക്കാൻ ആരാധകർക്കാകുന്നില്ല. അതിന് തെളിവാണ് സ്‌കൂളിലെ ഫാൻസി ഡ്രസ് മത്സരത്തിനിടെ ഒരു കൊച്ചുമിടുക്കൻ കാഴ്‌ച വച്ച പ്രകടനം.
മുരുകൻ പുലിയെ വേട്ടയാടിപ്പിടിക്കുന്ന ആക്ഷൻ രംഗമാണ് കുരുന്ന് വേദിയിൽ അവതരിപ്പിച്ചത്. പുലിയെ പ്രതിനിധീകരിച്ച് ഒരു കുഞ്ഞിപ്പാവ വേദിയിലിരിപ്പുണ്ട്. ആ പുലിക്ക് നേരെ കുന്തവുമായി ചാടി അതിനെ ആക്രമിക്കുന്നതാണ് രംഗം. അതിഗംഭീരമായിത്തന്നെ ആ രംഗം അവതരിപ്പിച്ച് സദസിലുള്ളവരുടെയും സോഷ്യൽ മീഡിയയുടെയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ് കുരുന്ന്.
മിടുക്കന്റെ പ്രകടനം ആസ്വദിച്ച് രസിച്ചവർ പതിവുപോലെ രസകരമായ കമന്റുകൾ പങ്കുവയ്‌ക്കാനും മറന്നില്ല. 'ഇതിന്റെ കോപ്പിയടി ലാലേട്ടൻ ചെയ്‌തിട്ടുണ്ട്', ഇതിന്റെ ഡ്യൂപ്ലിക്കേറ്റാണ് പുലിമുരുകൻ' തുടങ്ങിയ കമന്റുകളുമായി ചിലർ എത്തിയിട്ടുണ്ട്. മറ്റുചിലരാകട്ടെ പുലിയെ അത്രയ്ക്കങ്ങ് ഉപദ്രവിക്കേണ്ടിയിരുന്നില്ലെന്നും കുറിക്കുന്നു. പുലിക്ക് കുറച്ച് ബഹുമാനം കൊടുക്കാമായിരുന്നുവെന്നാണ് ചില കമന്റുകൾ. ചിലർക്കാകട്ടെ ഏറ്റവും നന്നായി ഇഷ്‌ടപ്പെട്ടത് അവസാനഭാഗത്ത് പുലിയെ തൂക്കിയെടുത്ത് നിലത്തടിയ്‌ക്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാനായി ട്രാഫിക് ലൈറ്റായും സ്‌പൈഡർമാനായുമൊക്കെ വേഷമിട്ട് നിൽക്കുന്ന മറ്റ് വിദ്യാർത്ഥികളെയും വീഡിയോയിൽ കാണാം.
പുലമുരുകൻ സിനിമയിലെ ലാലേട്ടന്റെ ആക്ഷൻ രംഗങ്ങൾക്കൊപ്പം ആരാധ ശ്രദ്ധ നേടിയ ഒന്നാണ് അദ്ദഹത്തിന്റെ വേഷം. പ്രത്യേക തരത്തിലുള്ള മുരുകന്റെ ചെരുപ്പുൾപ്പടെ അന്ന് ട്രെൻഡായിരുന്നു. പുലിമുരുകൻ സിനിമ ഇറങ്ങിയ സമയത്തെ അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് സോഷ്യൽ മീഡിയ.
A young boy recreated Mohanlal’s iconic action scene from Pulimurugan during a school fancy dress competition. His energetic performance, featuring a toy tiger and spear, has won praise and sparked amusing reactions on social media.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |