SignIn
Kerala Kaumudi Online
Tuesday, 08 September 2026 5.28 PM IST

ഉടച്ചൊഴിച്ച മുട്ടക്കറി കഴിച്ചിട്ടുണ്ടോ? 15 മിനിട്ടിൽ തയ്യാറാക്കാം, എത്ര കഴിച്ചാലും മതിവരില്ല

egg-curry
ഉടച്ചൊഴിച്ച മുട്ടക്കറി

രുചിയുടെ കാര്യത്തിൽ മാത്രമല്ല പോഷകങ്ങളുടെ കാര്യത്തിലും മുന്നിൽ നിൽക്കുന്ന ഒന്നാണ് മുട്ട. ഇവ ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്. പ്രോട്ടീൻ മാത്രമല്ല, ശരീരത്തിന് വേണ്ട പല ഘടകങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും രുചികരവുമായ ഒരു മുട്ട വിഭവം പരിചയപ്പെടാം. നിങ്ങൾ സാധാരണ കഴിക്കുന്നതിൽ നിന്നും വ്യത്യസ്‌തമായ ഉടച്ചൊഴിച്ച മുട്ടക്കറിയാണിത്. ഇതിന് ആവശ്യമായ സാധനങ്ങളും തയ്യാറാക്കുന്ന വിധവും അറിയാം.

ആവശ്യമായ സാധനങ്ങൾ

വെളിച്ചെണ്ണ - 2 ടേബിൾസ്‌പൂൺ

ഏലയ്‌ക്ക - 2 എണ്ണം

ഗ്രാമ്പു - 3 എണ്ണം

കറുവപ്പട്ട - ചെറിയ കഷ്‌ണം

ചെറിയ ജീരകം - കാൽ ടീസ്‌പൂൺ

ചെറുതായി അരിഞ്ഞ സവാള - 2 എണ്ണം

പച്ചമുളക് - 1 എണ്ണം

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്‌പൂൺ

കറിവേപ്പില - അൽപ്പം

മുളകുപൊടി - 1.5 ടീസ്‌പൂൺ

പെരുംജീരകം പൊടിച്ചത് - അര ടീസ്‌പൂൺ

മല്ലിപ്പൊടി - അര ടീസ്‌പൂൺ

മഞ്ഞൾപ്പൊടി - കാൽ ടീസ്‌പൂൺ

ഗരം മസാല - അര ടീസ്‌പൂൺ

രണ്ട് തക്കാളി അരച്ചത്

വെള്ളം - ആവശ്യത്തിന്

മുട്ട - 5 എണ്ണം

കുരുമുളക് പൊടി - കാൽ ടീസ്‌പൂൺ

മല്ലിയില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

എണ്ണ ചൂടാകുമ്പോൾ ഗ്രാമ്പു, ഏലയ്‌ക്ക, കറുവപ്പട്ട, ജീരകം എന്നിവ ചേർക്കുക. ശേഷം സവാള ചേർത്ത് ഗോൾഡൻ നിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് പച്ചമുളകും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും ചേർത്ത് യോജിപ്പിക്കണം. പച്ചമണം മാറുമ്പോൾ പൊടികൾ ചേർത്ത് ലോ ഫ്ലെയിമിൽ രണ്ട് മിനിട്ട് വഴറ്റുക. ഇതിലേക്ക് അരച്ച തക്കാളി കൂടി ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. ആവശ്യത്തിനുള്ള വെള്ലവും ഉപ്പും കൂടി ചേർത്ത് തിളപ്പിക്കുക. ശേഷം തീ ലോ ഫ്ലെയിമിലാക്കി ഓരോ മുട്ടയായി പൊട്ടിച്ച് ഒഴിക്കുക. ഇതിന് മുകളിലേക്ക് കുരുമുളക് പൊടി കൂടി വിതറി അടച്ചുവച്ച് ഏഴ് മിനിട്ട് വേവിച്ചെടുക്കുക. മല്ലിയില ചേർത്ത് സ്റ്റൗ ഓഫ് ചെയ്യാം.

English Summary

This easy egg curry offers a flavorful twist on the usual egg dishes. Eggs are gently cracked into a spiced onion and tomato gravy, then cooked until set. Coconut oil, whole spices, ginger-garlic paste and aromatic spice powders give the curry a rich taste, making it a simple and delicious option for everyday meals.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EGG RECIPE, HOW TO MAKE EGG CURRY, EASY EGG RECIPES, EGG RECIPE FOR BREAKFAST, EGG CURRY RECIPE MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY