SignIn
Kerala Kaumudi Online
Monday, 22 June 2026 4.01 PM IST

പാകം ചെയ്യുന്നതിന് മുൻപ് ചിക്കൻ കഴുകരുത്; അറിഞ്ഞിരിക്കണം കാരണം

chicken

മലയാളികൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ചിക്കൻ. ഇത് പാകം ചെയ്യുന്നതിന് മുൻപ് നന്നായി കഴുകി വൃത്തിയാക്കാറുണ്ട്. ബാക്ടീരിയകളെ നശിപ്പിക്കാനും മറ്റ് മാലിന്യങ്ങൾ നീക്കം ചെയ്യാനുമാണ് കഴുകുന്നത്. എന്നാൽ നമ്മൾ വളരെ സുരക്ഷിതമാണെന്ന് കരുതുന്ന ഈ രീതി തെറ്റാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? കേൾക്കുമ്പോൾ മണ്ടത്തരമായി തോന്നാമെങ്കിലും കാര്യം സത്യമാണ്. പച്ചക്കറികളും കിഴങ്ങുവർഗങ്ങളും പഴവർഗങ്ങളും കഴുകുന്നതുപോലെ പാകം ചെയ്യുന്നതിന് മുൻപ് ചിക്കൻ കഴുക്കേണ്ട ആവശ്യമില്ല.

എത്രതന്നെ നല്ലതുപോലെ ചിക്കൻ കഴുകിയാലും അതിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ നശിക്കുന്നില്ല. ചിക്കനിൽ അടങ്ങിയിരിക്കുന്ന സാൽമൊണെല്ല, കാമ്പിലോബാക്ടർ പോലുള്ള മാരക ബാക്ടീരിയകൾ വെള്ളം ഉപയോഗിച്ച് കഴുകിയാൽ പോകില്ലെന്നാണ് വിദഗ്ധർ പറയുന്നത്. മറിച്ച് അവ ശരിയായ താപനിലയിൽ കൃത്യമായി പാചകം ചെയ്യുന്നതിലൂടെ നശിക്കുന്നു. വേവിക്കാത്ത ചിക്കൻ കഴുകുമ്പോൾ അതിലുള്ള ബാക്ടീരിയ അടുക്കളയിലെ പ്രതലത്തിലേയ്ക്കും പാത്രങ്ങളിലേയ്ക്കും പരക്കുകയും ഇത് കൂടുതൽ ദോഷം ചെയ്യുന്നുവെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

ചിക്കൻ 165 ഡിഗ്രി ഫാരൻഹീറ്റിൽ ചൂടാക്കുന്നത് ബാക്ടീരിയകളെ കൊന്നൊടുക്കുന്നു. ചിക്കൻ കെെകാര്യം ചെയ്യുന്നതിന് മുൻപും ശേഷവും ബാക്ടീരിയ പടരാതിരിക്കാൻ സോപ്പും ചെറുചൂടുവെള്ളവും ഉപയോഗിച്ച് കെെകൾ നന്നായി കഴുകി വൃത്തിയാക്കണം. ചിക്കൻ എടുത്ത പാത്രവും കട്ടിംഗ് ബോർഡും കത്തിയും ചെറുചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കാൻ മറക്കരുത്. ചിക്കൻ കഴുകുന്നതിന് പകരം പേപ്പർ ഉപയോഗിച്ച് തുടച്ചശേഷം കറിവയ്ക്കാമെന്നും വിദഗ്ധർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHICKEN, COOKING, RAW CHICKEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY