ഒരു കോഴിമുട്ടയ്ക്ക് വില 4000 രൂപ. അക്ഷരത്തെറ്റുണ്ടായതല്ല, സംഗതി സത്യമാണ്. ലോകത്തിലെ അപൂർവ കോഴിവംശം എന്നറിയപ്പെടുന്ന അയാം സെമാനി ഇനത്തിലെ കോഴികൾ ഇടുന്ന മുട്ടകൾക്കാണ് ഈ തൊട്ടാൽപ്പൊള്ളുന്ന വില. കോഴിവർഗത്തിന്റെ അപൂർവതയാണ് മുട്ടയുടെ പൊന്നുംവിലയ്ക്ക് കാരണവും. ശരീരത്തിന് പുറമെയും ഉള്ളിലും കട്ടക്കറുപ്പെന്നതാണ് ഇവയുടെ അപൂർവത. ശരിക്കുപറഞ്ഞാൽ ശരീരത്തിലെ ഓരോ അണുവും കറുപ്പുതന്നെ. അയാം സെമാനി എന്ന പേരിലും ഒരു കൗതുകമുണ്ട്. ഇൻഡോനേഷ്യൻ ഭാഷയിൽ അയാം എന്നാൽ കോഴിയും സെമാനി എന്നാൽ പൂർണമായും കറുത്തത് എന്നുമാണ്.
ജനിതകമായ പ്രത്യേകതയാണ് കറുപ്പുനിറത്തിന് പിന്നിൽ. അതായത് ഇവയുടെ ശരീരകോശങ്ങളിൽ കൂടിയ അളവിൽ മെലാനിൻ പിഗ്‌മെന്റ് അടിഞ്ഞുകൂടും. ഇതുകാരണം ഫൈബ്രോമെലനോയിസ് എന്ന അവസ്ഥ ഇവയ്ക്കുണ്ടാവുന്നു. ഇതുകാരണം അവയുടെ ശരീരത്തിലെ എല്ലാഭാഗവും കറുപ്പുനിറമാകുന്നു.
ടാർ തോൽക്കുന്ന കറുപ്പുനിറമാണ് ശരീരത്തിനെങ്കിലും മുട്ടയുടെ നിറം സാധാരണ കോഴികളുടേതുപോലെ ക്രീം നിറത്തിലോ നേരിയ പിങ്കുകലർന്ന തവിട്ടുനിറത്തിലോ ഉള്ളതാണ്. ചിലർ അയാം സെമാനിയുടെ മുട്ടയും കറുപ്പാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്. ഒരുമുട്ടയ്ക്ക് ശരാശരി 45 ഗ്രാം ഭാരമുണ്ടാവും. പക്ഷേ, മറ്റുകോഴികളെപ്പോലെ ഇവ ഒത്തിരി മുട്ടകളിടില്ല. വർഷത്തിൽ 60 മുതൽ 80 മുട്ടകളാണ് ഇവ ആകെ ഇടുന്നത്. അതും അനുകൂല സാഹചര്യങ്ങൾ എല്ലാം ഒത്തുവരികയാണെങ്കിൽ മാത്രം. വളരെ സാവധാനത്തിലാണ് കോഴികളുടെ വളർച്ച എന്നതും മുട്ടയുൽപ്പാദനം കുറയ്ക്കുന്നുണ്ട്.
മുട്ടയുടെയും കോഴിയുടെയും വൻ വിലയും മറ്റ് അപൂർവതകളും കൊണ്ട് കോഴികളുടെ ലോകത്തെ ലംബോർഗിനി എന്നാണ് അയാം സെമാനി അറിയപ്പെടുന്നത്. ഇവയ്ക്ക് നിഗൂഢമായ ചില ഗുണങ്ങളുണ്ടെന്നാണ് ഇൻഡോനേഷ്യക്കാർ കരുതുന്നത്. ഇൻഡോനേഷ്യയാണ് ഇവയുടെ ജന്മനാടും. എല്ലാത്തതരത്തിലുള്ള വംശശുദ്ധിയുള്ള അയാം സെമാനി ഇനത്തിലെ ഒരു കോഴിക്കുഞ്ഞിന് വിലയായി ആറായിരം രൂപയ്ക്ക് മുകളിൽ കൊടുക്കേണ്ടിവരും. എത്രത്തോളം വംശശുദ്ധി ഉണ്ടെന്നതനുസരിച്ചായിരിക്കും വില കണക്കാക്കുക. ജന്മനാട്ടിലല്ലാതെ മറ്റുരാജ്യങ്ങളിൽ ഇവയുടെ പ്രജനനം നടത്തുന്നതും എളുപ്പമല്ല. കാലാവസ്ഥയാണ് പ്രധാന വില്ലൻ. അതും വിലകൂടുന്നതിന് ഇടാക്കുന്നു.
The Ayam Cemani, a rare Indonesian chicken breed, commands high prices, with eggs fetching ₹4000 and chicks over ₹6000. Dubbed the "Lamborghini of chickens," their unique fibromelanistic black pigmentation extends throughout. They lay limited cream-colored eggs (60-80 annually), which, coupled with breeding challenges, drives their exceptional market value.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |