SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.47 PM IST

അലക്കിയതിന് ശേഷവും തുണികളിൽ വെള്ള നിറത്തിൽ ഡിറ്റർജന്റ് പറ്റിപ്പിടിച്ചിരിക്കാറുണ്ടോ?​ ഇനി ഇങ്ങനെ ചെയ്ത് നോക്കൂ

washing-machine-

തിരക്കിട്ട ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വാഷിംഗ് മെഷീൻ. വീട്ടുജോലികളേക്കാൾ സമയമെടുക്കുന്ന ജോലിയാണ് തുണി അലക്കൽ. തുണികൾ അലക്കാൻ വാഷിംഗ് മെഷീൻ ഉപയോഗിച്ചാൽ സമയലാഭത്തിനൊപ്പം നമുക്ക് മറ്റ് ജോലികൾ നിർവഹിക്കാനും കഴിയും. എന്നാൽ ഇത് ശരിയായ രീതിയിൽ ഉപയോ​ഗിച്ചില്ലെങ്കിൽ വസ്ത്രങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനും മെഷീന്റെ പ്രവർത്തനക്ഷമത കുറയാനും സാദ്ധ്യത കൂടുതലാണ്.

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വസ്ത്രങ്ങൾ കൂടുതൽ വൃത്തിയായി അലക്കാനും വെള്ളവും വൈദ്യുതിയും ലാഭിക്കാനും കഴിയും. വെള്ള നിറത്തിലുള്ളതും ഇരുണ്ട നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ഒന്നിച്ച് അലക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. നിറം, തുണിത്തരം, അഴുക്കിന്റെ തോത് എന്നിവ അനുസരിച്ച് വേർതിരിച്ച് അലക്കുന്നത് വസ്ത്രങ്ങൾ കൂടുതൽ നാൾ വൃത്തിയായും ഭംഗിയായും സൂക്ഷിക്കാൻ സഹായിക്കും.

വാഷിംഗ് മെഷീനിൽ വസ്ത്രങ്ങൾ കുത്തിനിറച്ച് കഴുകിയാൽ ശരിയായി വൃത്തിയാകില്ല. മാത്രമല്ല നമ്മൾ മെഷിനിലേക്ക് ഒഴിക്കുന്ന വാഷിംഗ് ലിക്വിഡ് കഴുകി കഴിഞ്ഞാലും തുണിയിൽ പറ്റിപ്പിടിച്ചിരിക്കാൻ സാദ്ധ്യത കൂടതലാണ്. തുണികളുടെ അളവ് അനുസരിച്ച് മാത്രം ഡിറ്റർജന്റ് ഉപയോഗിക്കുക. കൂടതെ,​ കൂടുതൽ വസ്ത്രങ്ങൾ ഒരേ സമയം ഇടുന്നത് മെഷീന്റെ മോട്ടോറിനും ഡ്രമ്മിനും അധിക സമ്മർദം ഉണ്ടാകാനും ഇടയുണ്ട്.

ഡിറ്റർജന്റോ,​ വാഷിംഗ് ലിക്വിഡോ മെഷിനിലേക്ക് ചേർക്കുമ്പോൾ വെള്ളത്തിൽ കലക്കി ഒഴിക്കുന്നത് അലക്കലിന് ശേഷം ഇവ പറ്റിപ്പിടിച്ചിരിക്കുന്നത് തടയാൻ സഹായിക്കും. മെഷീനിൽ 'എക്സ്ട്രാ റിൻസ്' എന്ന ഓപ്ഷൻ ഉണ്ടെങ്കിൽ അത് തിരഞ്ഞെടുക്കുക. ഇത് തുണിയിലെ ഡിറ്റർജന്റ് പൂർണമായും നീക്കം ചെയ്യാൻ സഹായിക്കും. കറുത്ത തുണികൾ അലക്കുമ്പോൾ മെഷീന്റെ പകുതിയിൽ താഴെ മാത്രം ഇടുക. തുണികൾ നന്നായി കറങ്ങാനും ഡിറ്റർജന്റ് വെള്ളത്തിൽ അലിഞ്ഞു പോകുന്നതിന് ഇങ്ങനെ ചെയ്യേണ്ടതുണ്ട്. തണുത്ത വെള്ളത്തിൽ ചിലപ്പോൾ ലിക്വിഡ് ഡിറ്റർജന്റ് പൂർണമായി അലിയില്ല. ചെറുചൂടുള്ള വെള്ളം ഉപയോഗിക്കുന്നത് (തുണിയുടെ ലേബൽ നോക്കി മാത്രം) ഇതിനൊരു പരിഹാരമാണ്.

ഓരോ മെഷീനിനും അനുയോജ്യമായ ഡിറ്റർജന്റ് തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പ്രത്യേകിച്ച് ഫ്രണ്ട്-ലോഡ് മെഷീനുകളിൽ ഹൈ എഫിഷ്യൻസി ഡിറ്റർജന്റ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WASHING MACHINE, USEFUL TIPS, DETERGENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY