SignIn
Kerala Kaumudi Online
Wednesday, 17 June 2026 1.23 PM IST

അടുക്കളയിൽ നിന്ന് മിനിട്ടുകൾക്കുള്ളിൽ പാറ്റയെ തുരത്താം; ഒരു സ്പൂൺ പഞ്ചസാര മാത്രം മതി

cockroach

അടുക്കള എത്ര തന്നെ വൃത്തിയാക്കിയാലും നേരിടുന്ന പ്രധാന പ്രശ്നമാണ് പാറ്റകളുടെ ശല്യം. ഭക്ഷണസാധനങ്ങളും എണ്ണമയവും ധാരാളമുള്ളതിനാൽ അടുക്കളയിൽ എപ്പോഴും പാറ്റകളുടെ സാന്നിദ്ധ്യം കാണും. രാത്രി പുറത്തിറങ്ങുന്ന ഇവ ഭക്ഷണപദാർത്ഥങ്ങളിലും പാത്രങ്ങളിലും വന്നിരുന്നിരിക്കുന്നു. ഇതുവഴി ടെെഫോയ്ഡ്, കോളറ പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ വരാം. പാറ്റയെ തുരത്താൻ വിപണികളിൽ കെമിക്കൽ ചേർത്ത പലതരം വസ്തുക്കൾ ലഭ്യമാണ്. എന്നാൽ അത് ഒട്ടും സുരക്ഷിതമല്ല. ഇത് കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യത്തെ ബാധിക്കുന്നു. പ്രകൃതിദത്തമായ രീതിയിൽ എങ്ങനെ പാറ്റയെ തുരത്താമെന്ന് നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ

  1. തേയിലപ്പൊടി - രണ്ട് ടീസ്പൂൺ
  2. ടൂത്ത് പേസ്റ്റ് -ഒരു ടീസ്പൂൺ
  3. ബേക്കിംഗ് സോഡ - ഒരു സ്പൂൺ
  4. ബേക്കിംഗ് പൗഡർ - ഒരു സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ തേയിപ്പൊടി എടുക്കാം. അതിലേക്ക് ഒരു സ്പൂൺ ടൂത്ത് പേസ്റ്റ്, ഒരു സ്പീൺ ബേക്കിംഗ് സോഡ, ഒരു സ്പൂൺ ബേക്കിംഗ് പൗഡർ എന്നിവ ചേർത്തിളക്കുക. ശേഷം ഈ മിശ്രിതം ചെറിയ ഉരുളകളാക്കാം. ഇതിന്റെ മണം പല്ലികളെയും പാറ്റകളെയും ആകർഷിക്കും. ഈ ഉരുളകൾ അടുക്കയിൽ പാറ്റകൾ സ്ഥിരമായി വരുന്ന സ്ഥലങ്ങളിൽ വയ്ക്കുക. ഇത് കഴിക്കുന്നത് അവയുടെ ദഹനനാളത്തെ നശിപ്പിക്കുന്നു.

അല്ലെങ്കിൽ ബേക്കിംഗ് സോഡയും പഞ്ചസാരയും ഒരുമിച്ച് കലർത്തുക. ഇത് പാറ്റകൾ കൂടുതലുള്ള സ്ഥലത്ത് വിതറിയാൽ മതി. പഞ്ചസാരയുടെ മണം അവയെ ആകർഷിക്കുന്നു. എന്നാൽ ഇത് കഴിക്കുന്നത് അവയ്ക്ക് ദോഷമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COCKROACHES, HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY