കിളിമാനൂരിലെ മുൻ എംഎൽഎയുടെ വീട്ടിൽ നിന്നും വാവാ സുരേഷിന് കോൾ എത്തി. സമീപത്തെ പറമ്പിൽ നിന്ന് ഒരു മൂർഖൻ മതിൽ വഴി വീട്ടിലേക്ക് കയറിയെന്നും ഉടൻ വരണമെന്നുമായിരുന്നു കോളിലെ ആവശ്യം. സ്ഥലത്തെത്തിയ വാവാ സുരേഷ് ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു. ചുടുകല്ലുകളും താവൂക്കും വച്ചിരിക്കുന്ന സ്ഥലത്താണ് പാമ്പ് ഇരിക്കുന്നത്. 30ഓളം മുട്ടയിട്ടതിനുശേഷം ഇര തേടിയെത്തിയ മൂർഖനായിരുന്നു കല്ലുകൾക്കിടയിൽ ഒളിച്ചിരുന്നത്. തുടർന്ന് പാമ്പിനെ പിടികൂടി വാവ മടങ്ങി.
ഇതിനിടയിൽ മറ്റൊരു കോൾ എത്തി. ആറ്റിങ്ങലിൽ വീടിനു മുന്നിൽ മരച്ചീനി കമ്പുകൾ കൂട്ടിയിട്ടിരുന്നതിന് അടിയിൽ ഒരു പാമ്പ് കയറിയെന്നായിരുന്നു വിളിച്ചയാൾ പറഞ്ഞത്. വാവാ സുരേഷ് സ്ഥലത്തെത്തുന്നതുവരെ ചുറ്റുമുള്ള വീട്ടുകാർ അവിടെ കാവൽ നിന്നു. കാണുക, രണ്ട് പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
Renowned snake catcher Vava Suresh successfully captured two snakes following emergency calls. He first responded to a former MLA's house in Kilimanoor, securing a cobra found among bricks that had recently laid approximately 30 eggs. Subsequently, Suresh proceeded to Attingal, where he captured another snake discovered hiding beneath cassava sticks in front of a house, with locals guarding the site until his arrival.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |