SignIn
Kerala Kaumudi Online
Friday, 03 July 2026 4.19 PM IST

നാരങ്ങയുടെ തൊലിയും വിനാഗിരിയും മതി: വീട് തിളങ്ങാനും സുഗന്ധം നിറയാനും ഇതാ ഒരു നുറുങ്ങുവിദ്യ

home-tips
പ്രതീകാത്മക ചിത്രം

വീട് എപ്പോഴും മനോഹരമായിരിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ വീടിന്റെ ഭംഗിയോളം തന്നെ പ്രധാനമാണ് വീടിനുള്ളിലെ വൃത്തിയും സുഗന്ധവും. നല്ല സുഗന്ധത്തിന് ദീർഘ നേര ഉന്മേഷവും സന്തോഷവും നൽകാൻ സാധിക്കും. അതിനാൽ വീട് വൃത്തിയാക്കുന്നതിന് ഒപ്പം തന്നെ സുഗന്ധം നിലനിർത്തേണ്ടതും അത്യാവശ്യമാണ്.

ഇതിനായി എല്ലാവരും ആശ്രയിക്കുന്നത് വിപണിയിൽ ലഭിക്കുന്ന വിലകൂടിയ ക്ലീനറുകളെയാണ്. രാസവസ്തുക്കൾ അടങ്ങിയ ഇത്തരം ക്ലീനറുകൾ ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് അത്രകണ്ട് നല്ലതല്ല. അതിനാൽ ഇനി മുതൽ ഇത്തരം ക്ലീനറുകൾ വേണ്ട. പകരം അടുക്കളയിൽ ഉപയോഗിച്ച ശേഷം നമ്മൾ വെറുതെ കളയുന്ന നാരങ്ങയുടെ തൊലിയും വിനാഗിരിയും മാത്രം മതി. ഇവ ഉപയോഗിച്ച് തികച്ചും പ്രകൃതിദത്തമായ ഒരു 'ക്ലീനർ' നമുക്ക് വീട്ടിൽ തന്നെ തയാറാക്കാം.

തയ്യാറാക്കുന്ന വിധം

ആദ്യം അത്യാവശ്യം വലിപ്പമുള്ള ഒരു ഗ്ലാസ് ജാറിലേയ്ക്ക് ചെറുതായി മുറിച്ച നാരങ്ങയുടെ തോൽ ഇടണം. ശേഷം അത് പൂർണമായും മുങ്ങിക്കിടക്കുന്ന രീതിയിൽ വിനാഗിരി ഒഴിക്കാം. വായു കടക്കാത്ത രീതിയിൽ ജാർ നന്നായി അടച്ച് രണ്ട് ആഴ്ചവരെ സൂക്ഷിക്കണം. രണ്ടാഴ്ച കഴിഞ്ഞ് ഒരു അരിപ്പ ഉപയോഗിച്ച് നാരങ്ങത്തോലുകൾ മാറ്റി വിനാഗിരി മാത്രം അരിച്ചെടുക്കണം. ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിൽ പകുതി ഭാഗം വരെ നിറച്ച ശേഷം ബാക്കി പകുതി ഭാഗത്ത് വെള്ളം ഒഴിക്കാം . കൂടുതൽ സുഗന്ധത്തിനായി ഇതിലേയ്ക്ക് ഒരു ടീസ്പൂൺ ഉപ്പും കുറച്ച് ഡിഷ്‌സോപ്പും കൂടി ചേർത്ത് സ്പ്രേ ബോട്ടിൽ നന്നായി കുലുക്കണം.

കുപ്പി നന്നായി കുലുക്കിയതിന് ശേഷം മാത്രമെ ഇത് ഉപയോഗിക്കാൻ പാടുള്ളൂ. വീടിന്റെ വൃത്തിയാക്കാനുള്ള ഭാഗത്ത് ഇത് സ്പ്രേ ചെയ്ത ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കാം. നാരങ്ങയിലും വിനാഗിരിയിലും അടങ്ങിയിരിക്കുന്ന ആസിഡ് അംശം ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയ മിനുസമായ പ്രതലങ്ങൾക്ക് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട്. അതിനാൽ ഇത്തരം പ്രതലങ്ങളിൽ ഇത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LEMON VINEGAR CLEANING, NATURAL HOME CLEANING, HOME CLEANING TIPS, HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY