SignIn
Kerala Kaumudi Online
Wednesday, 02 September 2026 3.28 PM IST

ഒരുമുറി നാരങ്ങയുണ്ടോ വീട്ടിൽ?​ കത്തിയുടെ തുരുമ്പ് പൂർണമായും മാറ്റി മൂർച്ച കൂട്ടാം

knife
പ്രതീകാത്മക ചിത്രം

അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട വസ്‌തുക്കളിൽ ഒന്നാണ് കത്തി. ഇവയില്ലാതെ ഭക്ഷണം പാകം ചെയ്യുന്നത് അസാദ്ധ്യമാവും. പതിവായി ഉപയോഗിക്കുന്നതിനാലും വെള്ളവുമായി നിരന്തരം സമ്പർക്കമുണ്ടാകുന്നതിനാലും കത്തി എളുപ്പത്തിൽ മൂർച്ച കുറയുകയും തുരുമ്പ് പിടിക്കുകയും ചെയ്യാറുണ്ട്. കത്തിയുടെ മൂർച്ചയും തിളക്കവും വർദ്ധിപ്പിക്കാൻ വീട്ടിൽതന്നെ ചില പൊടിക്കൈകൾ പരീക്ഷിക്കാം.

വിനാഗിരി

ഒരു പാത്രത്തിൽ ആവശ്യത്തിന് വിനാഗിരിയെടുത്ത് തുരുമ്പ് പിടിച്ച കത്തി അ‌ഞ്ച് മണിക്കൂറോളം മുക്കിവയ്ക്കണം. ശേഷം പഴയ ടൂത്ത് ബ്രഞ്ച് ഉപയോഗിച്ച് നന്നായി ഉരസി വൃത്തിയാക്കിയെടുക്കാം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയിൽ അല്പം വെള്ളമൊഴിച്ച് കട്ടിയുള്ള മിശ്രിതമാക്കി കുഴച്ചെടുക്കണം. ഇത് തുരുമ്പ് പിടിച്ച് ഭാഗത്ത് നന്നായി തേച്ചുപിടിപ്പിച്ച് അര മണിക്കൂർ മാറ്റിവയ്ക്കണം. ശേഷം തുണിയോ സ്‌ക്രബ് പാഡോ ഉപയോഗിച്ച് ഉരസി വൃത്തിയാക്കാം.

ഉപ്പും നാരങ്ങയും

തുരുമ്പ് പിടിച്ച ഭാഗത്ത് ഉപ്പ് വിതറണം. ശേഷം ഇവിടെ നാരങ്ങാനീരൊഴിച്ച് രണ്ട് മണിക്കൂർവരെ മാറ്റി വയ്ക്കണം. ഇനി ഒരു കോട്ടൺ തുണിയോ സ്‌പോഞ്ചോ ഉപയോഗിച്ച് തുടച്ചെടുക്കാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് മുറിച്ച് അതിൽ അല്പം ഡിഷ് വാഷിംഗ് സോപ്പ് പുരട്ടണം. ഇത് തുരുമ്പുള്ള ഭാഗത്ത് നന്നായി ഉരസിയതിനുശേഷം കോട്ടൺ തുണിയുപയോഗിച്ച് തുടയ്ക്കണം.

കാർബണേറ്റഡ് പാനീയങ്ങൾ

കോള പോലുള്ള കാർബണേറ്റഡ് പാനീയങ്ങളിൽ കത്തി ഏറെനേരം മുക്കിവയ്ക്കുന്നതും തുരുമ്പ് മാറാൻ സഹായിക്കും.


മൂർച്ച കൂട്ടാൻ

അലുമിനിയം ഫോയിൽ ഷീറ്റ് മടക്കി കത്തിയുടെ മൂർച്ച കൂട്ടേണ്ട ഭാഗത്ത് ഉരസാം. സാൻഡ് പേപ്പർ കൊണ്ടുരസിയും കത്തിയുടെ മൂർച്ച കൂട്ടാവുന്നതാണ്.

English Summary

This article presents practical home remedies for maintaining kitchen knives by removing rust and sharpening them. Rust can be eliminated using vinegar, baking soda paste, salt and lemon juice, potato with dish soap, or carbonated drinks. Sharpening methods include rubbing with aluminum foil or sandpaper to restore the blade's edge.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KITCHEN KNIFE, RUST IN KNIFE, RUST REMOVING IN KNIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY