ആത്മവിശ്വാസമുണ്ടെങ്കിൽ സൗന്ദര്യമത്സരത്തിൽ പ്രായത്തിന് കാര്യമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കോട്ടയംകാരി. 2026ലെ മിസിസ് ഇന്ത്യ ഇന്റർനാഷണൽ ക്വീൻ മത്സരത്തിൽ 71ാം വയസിൽ സെക്കൻഡ് റണ്ണറപ്പായിരിക്കുകയാണ് ഡോ.ആലീസ് മാത്യു. കഴിഞ്ഞമാസം ഡൽഹിയിലെ ദി ലീല ആംബിയൻസ് കൺവെൻഷൻ ഹോട്ടലിൽ നടന്ന മത്സരത്തിലാണ് ആലീസിന്റെ സ്വപ്‌നനേട്ടം.
41 വയസിന് മുകളിലുള്ള 57 ഫൈനലിസ്റ്റുകൾ മാറ്റുരച്ച ക്ളാസിക് വിഭാഗത്തിലാണ് ഡോ.ആലീസ് മത്സരിച്ചത്. മൊത്തത്തിൽ 91 ഫൈനലിസ്റ്റുകളായിരുന്നു മത്സരിച്ചത്. പ്രകടനത്തിന്റെ മികവിൽ 'മിസിസ് ഇന്ത്യ ഇന്റർനാഷണൽ ക്വീൻ 2026-മോസ്റ്റ് അഫയേർഡ് ഫൈനലിസ്റ്റ്' എന്ന ബഹുമതിയും ആലീസിനെ തേടിയെത്തി. 2025ൽ 'മിസിസ് ഇന്ത്യ 2025 സൂപ്പർ ക്ളാസിക്' കിരീടം നേടിയിരുന്നു.
കാനം മാടപ്പാട്ട് വീട്ടിൽ ഡോ.തോമസ് മാത്യുവിന്റെ ഭാര്യയാണ് ഡോ. ആലീസ്. അമേരിക്കയിലായിരുന്നു നേരത്തെ താമസം. ലാസ് വേഗാസിലെ യൂണിവേഴ്‌സിറ്റി ഒഫ് നൊവാഡയിൽ നിന്നുവിരമിച്ച പ്രൊഫസറാണ് ഡോ.ആലീസ്. ഇപ്പോൾ കല്ലറയിലെ സെന്റ് മാത്യൂസ് ഹോമിലാണ് ഇരുവരും താമസിക്കുന്നത്.
Kottayam's Dr. Alice Mathew, 71, secured the second runner-up title at the Mrs. India International Queen 2026 competition in New Delhi. A retired professor, she competed among 57 finalists in the classic category. Mathew also earned the 'Most Affirmed Finalist' award and had previously won the 'Mrs. India 2025 Super Classic' title.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |