SignIn
Kerala Kaumudi Online
Thursday, 17 September 2026 3.52 PM IST

വർഷങ്ങൾക്കിപ്പുറം ഡോക്‌ടർ മോഹം സഫലമാക്കി നഴ്‌സിംഗ് ഓഫീസറായ അമ്മ; ഒന്നാം റാങ്കിന്റെ തിളക്കം

m-c-remya
എം സി രമ്യ

കൽപ്പറ്റ: തീവ്രമായി മനസിൽ ഒളിപ്പിച്ച ആഗ്രഹം സഫലമായതിന്റെ നിർവൃതിയിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിങ് ഓഫീസർ എം സി രമ്യ. ഡോക്ടർ ആകാനുള്ള മോഹം യാഥാർഥ്യമാക്കാനുള്ള അവസരമാണ് രമ്യയെ തേടിയെത്തിയിരിക്കുന്നത്. നീറ്റ് സർവീസ് കാറ്റഗറിയിൽ ഒന്നാം റാങ്ക് നേടിയതോടെയാണ് തന്റെ എക്കാലത്തേയും മോഹം യാഥാർഥ്യമാക്കാൻ രമ്യ ഒരുങ്ങുന്നത്.

നീറ്റ് പരീക്ഷയിൽ സർവീസ് കാറ്റഗറിയിൽ ഒന്നാം റാങ്ക് നേടിയാണ് രമ്യ എംബിബിഎസിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയിരിക്കുന്നത്. വയനാട് കോട്ടത്തറ ചീരകത്ത് വീട്ടിൽ പരേതനായ ശ്രീനിവാസന്റെയും ഗീതയുടെയും മകളാണ് രമ്യ. സഹോദരൻ: വിഷ്ണുപ്രസാദ്. കോഴിക്കോട് ഇയ്യാട് കാവിൽ സ്വദേശി പ്രജീഷാണ് ഭർത്താവ്. മകൻ ശിവദത്ത്.

English Summary

Kozhikode Medical College nursing officer M. C. Remya has realized her long-held dream of becoming a doctor. She secured the first rank in the NEET Service Category, gaining admission to the MBBS program at Thiruvananthapuram Medical College. Remya, from Kottathara, Wayanad, is now set to begin her medical education.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NURSING OFFICER TO DOCTOR, M C REMYA, M C REMYA NURSE, WAYANAD NURSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY