SignIn
Kerala Kaumudi Online
Thursday, 13 August 2026 3.10 PM IST

അഞ്ച് സെക്കൻഡിൽ 800 കിലോമീറ്റർ, വേഗതയിൽ റെക്കോർഡിട്ട് ചൈനയിലെ ബുള്ളറ്റ് ട്രെയിൻ

bullet-train
പ്രതീകാത്മക ചിത്രം

ബീജിംഗ്: അഞ്ചുസെക്കൻഡിൽ 800 കിലോമീറ്റർ പിന്നിട്ട് ട്രെയിൻ. ചൈനയിലാണ് റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ ഓടിയത്. ഈ പരീക്ഷണാത്മക മാഗ്‌ലെവ് ട്രെയിൻ ആറുമാസത്തിനിടെ മൂന്നാംതവണയാണ് വേഗതാ റെക്കോർഡ് മറികടക്കുന്നത്. ഹുബെയ് പ്രവിശ്യയിലെ പ്രത്യേക ട്രാക്കിലായിരുന്നു പരീക്ഷണം.

1.1 ടൺ ഭാരമുള്ള ട്രെയിൻ യാത്രക്കാർക്ക് കയറാൻവേണ്ടി നിർമ്മിച്ചതല്ല. ഭാവിയിൽ റോക്കറ്റ് സാങ്കേതിക വിദ്യ, എയ്റോ‌സ്പേസ് മേഖല, മറ്റ് അതിവേഗ സംവിധാനങ്ങൾ എന്നിവയിൽ പ്രയോജനപ്പെടുത്താൻ കഴിയുന്ന സാങ്കേതിക വിദ്യ പരീക്ഷിക്കുകയായിരുന്നു ഗവേഷകരുടെ ലക്ഷ്യം. ഉയർന്ന വേഗതയ്ക്കൊപ്പം സുരക്ഷിതമായി വേഗത കുറയ്ക്കുന്നതും നിറുത്തുന്നതും പരീക്ഷണത്തിന്റെ ഭാഗമായിരുന്നു. ഇതും വിജയകരമായിരുന്നു എന്നാണ് റിപ്പോർട്ട്.

ചൈനയിലെ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് ഡിഫൻസ് ടെക്നോളജിയിലെ ഗവേഷകർ അൾട്രാ ഹൈസ്പീഡ് സാങ്കേതിക വിദ്യയിൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. രണ്ട് സെക്കൻഡിൽ 697 കിലോമീറ്റർ വേഗത ഇതിൽ കൈവരിച്ചെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പുതിയ സാങ്കേതിക വിദ്യയ്ക്ക് പലതരത്തിലുള്ള വെല്ലുവിളികളെയും അതിജീവിക്കേണ്ടതുണ്ടെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. വാഹനങ്ങളുടെ സ്ഥിരത, ബ്രേക്കിംഗ്, അടിയന്തര സംവിധാനങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനം.

2025 ജൂണിലായിരുന്നു ബുള്ളറ്റ് ട്രെയിൻ ആദ്യമായി റെക്കോർഡ് സ്ഥാപിച്ചത്. അന്ന് ഏഴുസെക്കൻഡിൽ 650 കിലോമീറ്ററായിരുന്നു വേഗത. തുടർന്നുള്ള പരീക്ഷണങ്ങളിൽ 700,798 കിലോമീറ്റർ വേഗതയും കൈവരിച്ചു. ചൈനയിലെയും ജപ്പാനിലെയും യാത്രയ്ക്കുള്ള ബുള്ളറ്റ് ട്രെയിനുകൾക്ക് മണിക്കൂറിൽ 320 കിലോമീറ്ററാണ് സാധാരണ വേഗത. ഇവയ്ക്ക് 350കിലോമീറ്റർവരെ വേഗത കൈവരിക്കാനും ആവും.

English Summary

China's experimental maglev train achieved a new speed record, covering 800 kilometers in five seconds on a special track in Hubei province. This marks the third speed record broken by the train in six months. Researchers are testing this ultra-high-speed technology for potential future applications in rocket and aerospace fields, not for passenger transport.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHINA BULLET TRAIN, 800 KM SPEED, TRAIN SPEED RECORD, CHINESE HIGH SPEED TRAIN, BULLET TRAIN RECORD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY