
ബീജിംഗ്: ചൈനയും പാകിസ്ഥാനും തമ്മിലുള്ള സാമ്പത്തിക നയതന്ത്ര ബന്ധങ്ങളിൽ വീണ്ടും വിള്ളൽ. പാകിസ്ഥാനിലെ ഏറ്റവും വലിയ വൈദ്യുതി വിതരണ കമ്പനികളിലൊന്ന് സ്വന്തമാക്കാനുള്ള മത്സരത്തിൽ ചൈനീസ് കമ്പനി പിന്മാറി. പാകിസ്ഥാനിലെ പ്രധാന വൈദ്യുതി വിതരണ കമ്പനികളിലൊന്നായ ഫൈസലാബാദ് ഇലക്ട്രിക് സപ്ലൈ കമ്പനിയുടെ (എഫ്.ഇ.എസ്.സി.ഒ) സ്വകാര്യവത്കരണത്തിനുള്ള ലേല പ്രക്രിയയിൽ നിന്നാണ് ചൈനീസ് സർക്കാർ ബന്ധമുള്ള കമ്പനി പിൻവാങ്ങിയത്.
പാകിസ്ഥാനിലെ ഊർജ്ജ മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും അടച്ചുതീർക്കാനുള്ള ഭീമമായ കുടിശികയുമാണ് പിന്മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ചൈനയുടെ പൂർണ പിന്മാറ്റമല്ലെങ്കിലും ഇസ്ലാമാബാദിന്റെ സ്വകാര്യവത്കരണ പദ്ധതിക്ക് വെല്ലുവിളിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |