SignIn
Kerala Kaumudi Online
Monday, 14 September 2026 3.47 PM IST

ചൈനയ്ക്ക് ജാക്ക്‌പോട്ടടിച്ചു; വൻ സ്വർണ - വെള്ളി ധാതു കണ്ടെത്തി, കരയിൽ കാണുന്നതിനേക്കാൾ കൂടുതൽ

chinese-ship
ഷിയാംഗ് യാംഗ് ഹോംഗ് 10 കപ്പൽ

ബീജിംഗ്: പസഫിക് സമുദ്രത്തിൽ വലിയ അളവിൽ സ്വർണവും വെള്ളിയുമടങ്ങിയ ധാതു നിക്ഷേപം കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞർ. വളരെ അപൂർവ്വമായാണ് ഇവ രണ്ടും ഇത്രയുമധികം അളവിൽ കാണപ്പെടുന്നത്. പ്രദേശത്തിന് വലിയ സാമ്പത്തിക പ്രാധാന്യമുണ്ടെന്നും ഖനനശേഷിയുണ്ടെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.

ഷിംഗുവ സർവകലാശാല, കിംദാവോ യൂണിവേഴ്‌സിറ്റി ഒഫ് മറൈൻ ജിയോളജി, ഷാങ്ഹായ് ജിയാവോ ടോംഗ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ ഒന്നിച്ച് നടത്തി ശാസ്ത്ര പര്യവേഷണത്തിലാണ് നിർണായക കണ്ടെത്തൽ. സമുദ്രനിരപ്പിലെ വിള്ളലുകളിലൂടെ ധാതുസമൃദ്ധമായ അതിഉഷ്ണമുള്ള ദ്രാവകങ്ങൾ മുകളിലേക്ക് ഊറിവരുന്ന 'ഹൈഡ്രോതെർമൽ ഫീൽഡ്' എന്ന പ്രദേശത്താണ് സ്വർണ- വെള്ളി നിക്ഷേപങ്ങൾ കണ്ടെത്തിയത്.

കോൺ ആകൃതിയിലുള്ള മൂന്ന് കൂറ്റൻ സീഫ്ളോർ മാസീവ് സൾഫൈഡ് (എസ് എം എസ്) ആണ് കണ്ടെത്തിയത്. സാധാരണയായി ഇവയിൽ കോപ്പർ, സിങ്ക്, ലെഡ് എന്നിവയാണ് കാണാറുള്ളത്. എന്നാൽ ഇത്തവണ വലിയ അളവിൽ സ്വ‌ർണവും വെള്ളിയും കണ്ടെത്തുകയായിരുന്നു. ചില അയിര് സാമ്പിളുകളിലെ സ്വർണത്തിന്റെയും വെള്ളിയുടെയും നിക്ഷേപം കരയിൽ കാണപ്പെടുന്നവയേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 0.4937 ഔൺസ് സ്വർണവും 39.83 ഔൺസ് വെള്ളിയുമാണ് ഉള്ളതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ചൈനീസ് സമുദ്ര ഗവേഷക കപ്പലായ ഷിയാംഗ് യാംഗ് ഹോംഗ് 10ലാണ് പര്യവേഷണം നടന്നത്. പര്യവേഷണ വേളയിൽ തായ്‌വാന്റെ വടക്കും കിഴക്കും ഫിലിപ്പീൻസിന്റെ വടക്കുമുള്ള വെള്ളത്തിലൂടെ ഒഴുകി നടക്കുകയായിരുന്നു കപ്പൽ. ചൈനയുടെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് ധാതുനിക്ഷേപം സ്ഥിതി ചെയ്യുന്നതെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.

English Summary

Chinese scientists have discovered significant gold and silver deposits in hydrothermal fields of the Pacific Ocean. Three massive seafloor sulfide formations contained unusually high concentrations of these precious metals. Researchers say the discovery could have major economic and mining potential, with the deposits reportedly located within China’s exclusive economic zone.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHINA PACIFIC GOLD DEPOSITS, PACIFIC OCEAN SILVER DEPOSITS, ചൈന സ്വർണം വെള്ളി നിക്ഷേപം, PACIFIC OCEAN GOLD DISCOVERY, CHINA SCIENTISTS GOLD SILVER DISCOVERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360