SignIn
Kerala Kaumudi Online
Thursday, 16 July 2026 1.28 PM IST

18 വയസ് തികഞ്ഞില്ലേ? വാട്‌സാപ്പിലെയും  ഇൻസ്റ്റഗ്രാമിലെയും ആ ഫീച്ചർ ഇനി ലഭിക്കില്ല; പുതിയ തിരുമാനവുമായി മെറ്റ

instagram

ന്യൂഡൽഹി: വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ ആപ്പുകളിൽ എഐ ഉപയോഗിച്ച് സാങ്കൽപിക കഥാപാത്രങ്ങളെ ഉണ്ടാക്കി ചാറ്റ് ചെയ്യുന്ന ഫീച്ചർ ഉപയോഗിക്കാൻ ഇനി 18 വയസ് പൂർത്തിയാകണം. ഇതുസംബന്ധിച്ച മെറ്റ കമ്പനി നിർദേശം പുറത്തിറക്കിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് അവരുടെ പേരിൽ തന്നെ ഫോളോവർമാരുമായി ചാറ്റ് ചെയ്യാൻ കഴിവുള്ള എഐ കാരക്ടറുകൾ നിർമിക്കാനാവുന്ന 'എഐ സ്റ്റുഡിയോ' ഫീച്ചർ ഇനി കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. എഐ കാരക്ടറുകൾ കൂടുതൽ മാറ്റങ്ങൾ വരുത്തി വരുംദിവസങ്ങളിൽ പുനരവതരിപ്പിക്കുമെന്നും മെറ്റ അറിയിച്ചു. മെറ്റയുടെ എഐ അസിസ്റ്റന്റ് തുടർന്നും ലഭ്യമാകും. എഐ ബോട്ടുകളുമായുള്ള സംഭാഷണങ്ങൾ കുട്ടികളിൽ ചെലുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ച സാഹചര്യത്തിലാണ് നീക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: META, INSTAGRAM, FACEBOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY