SignIn
Kerala Kaumudi Online
Saturday, 11 July 2026 1.15 PM IST

'എന്റെ പ്രണയമേ, നീയാണ് ഏറ്റവും മികച്ചത്'; ചരിത്ര നേട്ടത്തിന് പിന്നാലെ ഇൻസ്റ്റഗ്രാം കുറിപ്പുമായി ലാമിൻ യമാലിന്റെ കാമുകി

ines-garcia
ഇനസ് ഗാർസിയ, ലാമിൻ യമാൽ

ഇന്നലെ നടന്ന ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ തോൽപ്പിച്ച് സ്‌പെയിനിനെ സെമിയിലെത്തിച്ചതിൽ വലിയ പങ്കുവഹിച്ചത് ലാമിൻ യമാലാണ്. മത്സരത്തിലുടനീളം ബെൽജിയത്തെ വിറപ്പിക്കുകയായിരുന്നു ലാമിൻ. ഈ മത്സരത്തോടെ, 19 വയസ് തികയും മുമ്പ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന വലിയ റെക്കോർഡും ലാമിൻ യമാൽ സ്വന്തമാക്കി. 18 വയസും 363 ദിവസവും പ്രായമുള്ള യമാലിന്റെ കരിയറിലെ ആറാമത്തെ ലോകകപ്പ് മത്സരമായിരുന്നു ഇത്. ഇപ്പോഴിതാ ടീം സെമിയിലെത്തിയതോടെ ഇൻസ്റ്റഗ്രാമിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ലാമിൻ യമാലിന്റെ കാമുകി ഇനസ് ഗാർസിയ.

മത്സരത്തിന് ശേഷം, ലോസ് ഏഞ്ചൽസ് സ്റ്റേഡിയത്തിൽ സ്‌പെയിനിന്റെ ജേഴ്‌സി ധരിച്ച് നിൽക്കുന്ന ചിത്രത്തോടൊപ്പം ഒരു കുറിപ്പും ഇനസ് പങ്കുവച്ചു. 'നമ്മൾ പോകുന്നില്ല, എന്റെ പ്രണയമേ, നീയാണ് ഏറ്റവും മികച്ചത്'- എന്നാണ് ഇനസ് കുറിച്ചത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ ഇനസ് ഗാർസിയ. ഏകദേശം മൂന്ന് വർഷമായി ഇവർ പ്രണയത്തിലാണ്.

English Summary

Lamine Yamal played a key role in Spain's victory over Belgium to reach the FIFA World Cup semi-finals and also became the youngest player to make six World Cup appearances before turning 19. After the match, his girlfriend, influencer and model Ines Garcia, shared an Instagram post praising him, writing, “My love, you are the best.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LAMINE YAMAL, LAMINE YAMAL GIRLFRIEND, INSTAGRAM POST, LAMINE YAMAL VIRAL, INES GARCIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360