SignIn
Kerala Kaumudi Online
Wednesday, 24 June 2026 6.03 PM IST

ഇമെയിലുകൾ കുന്നുകൂടി കിടക്കുകയാണോ?​ കൂട്ടത്തോടെ ഡിലീറ്റ് ചെയ്യാൻ ഓപ്‌ഷനുണ്ട്

gmail

ജിമെയിൽ ഐഡിയിൽ ആവശ്യമില്ലാത്ത ഇമെയിലുകൾ കുന്നുകൂടി കിടക്കുന്നത് പലർക്കും തലവേദനയാണ്. ഇത് ഫോണിന്റെ സ്റ്റോറേജ് വേഗത്തിൽ നിറയുന്നതിന് കാരണമാകുമെന്ന് മാത്രമല്ല, ആവശ്യമായ മെയിലുകൾ കണ്ടെത്താൻ ബുദ്ധിമുട്ടിക്കുകയും ചെയ്യും. ഓരോ മെയിലും ഡിലീറ്റ് ചെയ്യുന്നത് ഏറെ ശ്രമകരമാണ്. ഇവ ഒറ്റ ക്ളിക്കിലൂടെ കൂട്ടമായ ഡിലീറ്റ് ചെയ്യാൻ സഹായിക്കുന്ന ബൾക്ക് ഡിലീറ്റ് ഓപ്‌ഷനെക്കുറിച്ച് മനസിലാക്കാം.

ഫോണിലെ ജിമെയിൽ ആപ്പിൽ മെയിലുകൾ ഒരുമിച്ച് ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ ലഭ്യമല്ല. എന്നാൽ ഫോണിലെ ഗൂഗിൾ ക്രോം ബ്രൗസറിൽ ഡെസ്‌ക്‌ടോപ് സൈറ്റ് മോ ഡ് ഓൺ ചെയ്തതിനുശേഷം ജിമെയിൽ ലോഗിൻ ചെയ്ത് കൂട്ടത്തോടെ മെയിലുകൾ ഡിലീറ്റ് ചെയ്യാം.

ആദ്യം ബ്രൗസറിൽ ജിമെയിൽ ഡോട്ട് കോം ലോഗിൻ ചെയ്ത ശേഷം പ്രൈമറി, സോഷ്യൽ, പ്രൊമോഷൻസ് എന്നിവയിൽ ഏത് ഫോൾഡറിലെ മെയിലുകളാണ് ഡിലീറ്റ് ചെയ്യേണ്ടതെന്ന് തിരഞ്ഞെടുക്കുക. ഇനി ഇൻബോക്‌സിനുമുകളിൽ ഇടതുവശത്തായി കാണുന്ന ചതുരത്തിലുള്ള ചെക്ക് ബോക്‌സിൽ ക്ളിക്ക് ചെയ്യുക. അപ്പോൾ 50 മെയിലുകൾ സെലക്‌ടായതായി കാണാം. ഈ സമയം ഇൻബോക്‌സിലായി സെലക‌്ട് ഓൾ കോൺവെർസേഷൻസ് ഇൻ പ്രൈമറി എന്ന നീല ലിങ്കിൽ ക്ളിക്ക് ചെയ്താൽ ആ ഫോൾഡറിലെ എല്ലാ മെയിലുകളും സെലക്‌ടാകും. തുടർന്ന് മുകളിലെ ടൂൾ ബാറിലുള്ള ട്രാഷ് ഐക്കണിൽ ക്ളിക്ക് ചെയ്ത് ഓകെ കൊടുക്കുമ്പോൾ മെയിലുകൾ ഒന്നിച്ച് ഡിലീറ്റാകും.

ഒരു വ്യക്തിയുടെയോ കമ്പനിയുടെയോ മാത്രം ഒന്നിച്ച് ഡിലീറ്റ് ചെയ്യാനും ഓപ്‌ഷനുണ്ട്. ജിമെയിലിനുമുകളിലുള്ള സെർച്ച് ബാറിൽ പ്രസ്തുത പേര് നൽകുക. അപ്പോൾ അവരുടെ മെയിലുകൾ മാത്രം സ്ക്രീനിൽ വരും. ഇനി മുകളിലെ ചെക്ക് ബോക്‌സ് ക്ളിക്ക് ചെയ്ത് സെലക്‌ട് ഓൾ കോൺവെർസേഷൻസ് ദാറ്റ് മാച്ച് ദിസ് സെർച്ച് എന്നത് തിരഞ്ഞെടുക്കുക. ഇനി ഡിലീറ്റ് ഐക്കൺ ക്ളിക്ക് ചെയ്യാം.

ഡിലീറ്റ് ചെയ്യുന്ന ഇമെയിലുകൾ ട്രാഷ് ഫോൾഡറിലേക്കാണ് പോകുന്നത്. ഇവ 30 ദിവസംവരെ സൂക്ഷിക്കപ്പെടും. ഇതും അപ്പോൾതന്നെ ഒഴിവാക്കാൻ ജിമെയിലിന്റെ ഇടതുവശത്തുള്ള മെനുവിൽ നിന്ന് മോർ എന്ന ഓപ്‌ഷൻ ക്ളിക്ക് ചെയ്ത് ട്രാഷ് അല്ലെങ്കിൽ ബിൻ ഓപ്പൺ ചെയ്യുക. തുടർന്ന് എംപ്റ്റി ട്രാഷ് നൗ കൊടുത്താൻ മുഴുവൻ മെയിലുകളും പൂർണമായും ഡിലീറ്റ് ചെയ്യപ്പെടും. ഇതോടെ ഫോണിലെ സ്റ്റോറേജ് സ്‌പേസും വർദ്ധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GMAIL, EMAILS, EMAILS DELETING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY