SignIn
Kerala Kaumudi Online
Thursday, 30 July 2026 5.17 PM IST

കായലെന്ന് കേൾക്കുമ്പോൾ ആദ്യം ഓർമവരിക ആലപ്പുഴയാണോ? കൊല്ലത്തിനുമുണ്ട് പറയാനേറെ

kollam
പ്രതീകാത്മക ചിത്രം

ദൈവത്തിന്റെ സ്വന്തം നാടെന്ന് കേൾക്കുമ്പോൾ പലരുടെയും മനസിൽ തെളിയുന്ന ചിത്രങ്ങളിലൊന്നാണ് ആലപ്പുഴയിലെ കായലുകളും ഹൗസ് ബോട്ടുകളും. എന്നാൽ ആലപ്പുഴയ്ക്കപ്പുറം അധികമാരും എത്തിപ്പെടാത്ത മനോഹരമായ കായലുകൾ കേരളത്തിലുണ്ട്. ഇവിടെങ്ങളിൽ ഒന്ന് പോയി വന്നാലോ?

  • കുമരകം-കോട്ടയം ജില്ലയിൽ വേമ്പനാട്ട് കായലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ലോകപ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കുമരകം. കോട്ടയം ടൗണിൽ നിന്ന് ഏകദേശം 14 കിലോമീറ്റർ മാത്രം അകലെയുള്ള ഈ പ്രദേശം കായലുകളും, കണ്ടൽക്കാടുകളും, ചെറുദ്വീപുകളും നിറഞ്ഞ മനോഹരമായ ഗ്രാമമാണ്.
  • കൊല്ലം- ചരിത്രപരമായി വളരെ പ്രാധാന്യമുള്ള വിനോദസഞ്ചാര മേഖലയിൽ പ്രശസ്തവുമായ ജില്ലയാണ് കൊല്ലം. പരമ്പരാഗത വള്ളങ്ങളും മത്സ്യബന്ധനവും ഇവിടത്തെ കായലുകളിൽ കാണാം.
  • കുട്ടനാട് - കേരളത്തിന്റെ നെല്ലറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുട്ടനാട് ആലപ്പുഴ ജില്ലയിലാണുള്ളത്. നെൽവയലുകൾക്ക് ചുറ്റം വെള്ളക്കെട്ടുകളും തെങ്ങിൻ തോപ്പുകളും നിറഞ്ഞ മനോഹര ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്.
  • പൂവാർ- തിരുവനന്തപുരം ജില്ലയിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് പൂവാർ. കായലും നദിയും കടലും ഒന്നുചേരുന്ന പൊഴിമുഖവും ഗോൾഡൻ ബീച്ചും ഇവിടത്തെ പ്രധാന ആകർഷണങ്ങളാണ്.
  • മൺറോ തുരുത്ത്- കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിൽ സ്ഥിതിചെയ്യുന്ന എട്ട് ചെറിയ ദ്വീപുകൾ ചേർന്ന മനോഹരമായ ഗ്രാമമാണ് മൺറോ തുരുത്ത്. വള്ളത്തിലെ യാത്രകൾക്കും നാടൻ ഭക്ഷണത്തിനും പേരുകേട്ട ഇടമാണിത്.

English Summary

Kerala features numerous scenic backwater destinations beyond Alappuzha. These include Kumarakom, a world-renowned tourist hub on Vembanad Lake, and historically significant Kollam, known for traditional fishing. Kuttanad is celebrated as the state's rice bowl. Poovar offers an estuary where backwaters meet the sea, while Munroe Island in Kollam is famous for tranquil boat trips and local cuisine.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BACKWATER TOURISM, BACKWATERS IN KERALA, KERALA TOURISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY