SignIn
Kerala Kaumudi Online
Saturday, 22 August 2026 12.48 PM IST

ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിൽ വീണ് യുവതിയുടെ പാദം അറ്റു; അപകടം അമ്മയും സഹോദരിയും നോക്കിനിൽക്കെ

karthika
കാർത്തികയെ പാളത്തിൽ നിന്ന് കയറ്റി പ്ലാറ്റ്‌ഫോമിൽ കിടത്തിയപ്പോൾ, അമ്മ നിഷ സമീപം

ചേർത്തല: ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിയ നിയമവിദ്യാർത്ഥിനിയുടെ വലതുകാൽപാദം അറ്റു. വെള്ളിയാഴ്‌ച രാത്രി എട്ട് മണിയോടെ ചേർത്തല റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. കടക്കരപ്പള്ളി തറേപ്പറമ്പിൽ രാധാകൃഷ്‌ണൻ - നിഷ ദമ്പതികളുടെ മകൾ കാർത്തിക രാധാകൃഷ്‌ണൻ (21) ആണ് അപകടത്തിൽപ്പെട്ടത്.

കാർത്തിക നിലവിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് റെയിൽവേ ട്രാക്കിൽ നിന്നും പാദം കണ്ടെത്തിയത്. ഉടൻതന്നെ പൊലീസ് ജീപ്പിൽ അത് ആശുപത്രിയിലെത്തിച്ചു. തുന്നിച്ചേർക്കുന്നതിനുള്ള ശസ്‌ത്രക്രിയ രാത്രിയോടെ നടത്തി.

തിരുവനന്തപുരത്ത് എൽഎൽബി വിദ്യാർത്ഥിനിയായ കാർത്തിക കൊച്ചുവേളി - മൈസൂരു എക്‌സ്‌പ്രസിൽ ചേർത്തലയിൽ ഇറങ്ങുന്നതിനിടെയാണ് വീണത്. യാത്രക്കാർ ബഹളം വച്ചതോടെ നീങ്ങിത്തുടങ്ങിയ ട്രെയിൻ 15 മിനിട്ടോളം നിർത്തിയിട്ടു. ചേർത്തല പൊലീസും റെയിൽവേ പൊലീസും നാട്ടുകാരും ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. ഉടൻ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

ട്രെയിൻ പൂർണമായി നിർത്തുന്നതിന് മുമ്പ് ഇറങ്ങാൻ ശ്രമിച്ചതാണ് അപകടകാരണം. കാർത്തികയെ കൂട്ടിക്കൊണ്ടുപോകാൻ അമ്മയും സഹോദരിയും റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. അവരുടെ മുന്നിൽ വച്ചാണ് വിദ്യാർത്ഥിനി അപകടത്തിൽപ്പെട്ടത്.

English Summary

Law student Karthika Radhakrishnan, 21, lost her right foot after falling between a train and platform while getting off at Cherthala railway station. She was shifted to a hospital in Ernakulam, where doctors performed surgery to reattach the foot. The accident reportedly occurred when she attempted to get off before the train had fully stopped.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHERTHALA TRAIN ACCIDENT, KARTHIKA RADHAKRISHNAN, KERALA TRAIN ACCIDENT, LAW STUDENT ACCIDENT, CHERTHALA RAILWAY STATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA