SignIn
Kerala Kaumudi Online
Sunday, 27 September 2026 12.48 PM IST

ബിസിനസ് ക്ലാസിൽ കിടന്നുറങ്ങി യാത്ര ചെയ്യാം; ഒരു സീറ്റിന് 5000 രൂപ, ക്യൂവും നിൽക്കേണ്ട ട്രെയിനും മിസാകില്ല

china-bullet-train
ചൈനയിലെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്ന യുവതി

ട്രെയിൻ യാത്രകൾ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമാണ്. പലരുടെയും കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒന്നാണ് ട്രെയിൻ യാത്ര. യാത്രയ്ക്കിടയിൽ പുറത്തേക്കുള്ള കാഴ്ച കാണാൻ ഒരു പ്രത്യേക നൊസ്റ്റാൾജിയയാണ്. എന്നാൽ ഇന്ന് കാലം മാറി. അതോടൊപ്പം ട്രെയിനുകളും മാറി. അതിവേഗ, വന്ദേഭാരത് പോലുള്ള ട്രെയിനുകൾ ഇന്ന് ഇന്ത്യയിൽ സർവീസ് ആരംഭിച്ചു. വരും വർഷങ്ങളിൽ ബുള്ളറ്റ് ട്രെയിനുകളും ഇന്ത്യയിൽ സർവീസ് നടത്താൻ ഒരുങ്ങുകയാണ്.

ലോകത്ത് ഏറ്റവും വേഗതയേറിയ ട്രെയിനുകളിൽ ഒന്നാണ് ബുള്ളറ്റ് ട്രെയിൻ. ഈ ബുള്ളറ്റ് ട്രെയിനുകളുടെ ഉത്ഭവം ചൈനയിൽ നിന്നാണെന്നാണ് പറയപ്പെടുന്നത്. ഇപ്പോഴിതാ ചൈനയിലെ ബുള്ളറ്റ് ട്രെയിനിന്റെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിശാലമായ സീറ്റുകൾ മുതൽ ഒരു വിമാനത്തിന് സമാനമായ സൗകര്യങ്ങളാണ് ആ ട്രെയിനിൽ ഉള്ളത്.

ഈ ട്രെയിനിൽ സാധാരണയുള്ളത് പോലെ നീണ്ട ക്യൂവിൽ നിൽക്കേണ്ട ആവശ്യമില്ല. പകരം നമ്മളെ സഹായിക്കാൻ ഒരു ജീവനക്കാരി എത്തുകയും അവർ നമ്മളെ ട്രെയിനിലേക്ക് ആനയിച്ചുകൊണ്ടുപോകുമെന്ന് യുവതി വീഡിയോയിൽ പറയുന്നു. മറ്റ് ക്ലാസുകളിൽ യാത്ര ചെയ്യുന്നതിനേക്കാൾ പ്രത്യേകതകളും സൗകര്യങ്ങളും ഏറെയാണ് ബിസിനസ് ക്ലാസിന്. യാത്രക്കാർക്ക് കാത്തിരിക്കാൻ പ്രത്യേക ബിസിനസ് ലോഞ്ച് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ട്രെയിനിൽ കയറാനുള്ള സമയമാകുമ്പോൾ ഒരു ബീപ്പ് സൗണ്ട് അടിക്കും. ഒരിക്കലും ട്രെയിൻ നഷ്ടപ്പെടുമെന്ന ഭയം മനസിലേ വേണ്ട.

അലർട്ട് ലഭിച്ചാൽ മാത്രം പ്ലാറ്റ്‌ഫോമിൽ എത്തിയാൽ മതി. ശേഷം സീറ്റ് കണ്ടെത്തി അതിൽ ഇരിക്കാം. മികച്ച സൗകര്യങ്ങളോടുള്ള സീറ്റാണ് ട്രെയിനിൽ സജ്ജീകരിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ സീറ്റ് റിക്ലയിൻ ചെയ്ത് ഉറങ്ങാം. സീറ്റിനടുത്ത് പ്രത്യേക മേശയും വയർലെസ് ചാർജിംഗ് പാഡ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സ്റ്റോറേജ് എരിയയും കമ്പാർട്ടുമെന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യമുള്ള ലഘുഭക്ഷണങ്ങളും പാനീയങ്ങളും ലഭിക്കും.

മറ്റൊരു കാര്യം, ഈ ട്രെയിനിൽ ഏറ്റവും ആകർഷണീയമെന്ന് പറയുന്നത് ശുചിമുറിയാണ്. ആഡംബര ഹോട്ടലിലേത് തോന്നിപ്പിക്കുന്ന വിധത്തിൽ സജ്ജീകരിച്ച ശുചിമുറിയിൽ ഫേസ് വാഷ്, ഹാൻഡ് ക്രീമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സീറ്റിന് ഏകദേശം 5000 രൂപയോളമാണ് യുവതിക്ക് ചെലവായത്. സാധാരണ സീറ്റിനെ അപേക്ഷിച്ച് ബിസിനസ് ക്ലാസ് യാത്രയ്ക്ക് ചെലവ് കൂടും. എന്നാൽ ശാന്തവും വിശാലവുമായ ബുള്ളറ്റ് ട്രെയിൻ യാത്ര ആഗ്രഹിക്കുന്നവർക്ക് ഇത് ഏറ്റവും മികച്ച ഓപ്ഷനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHINA BULLET TRAIN, BULLET TRAIN BUSINESS CLASS, CHINA HIGH SPEED TRAIN, VIRAL TRAIN VIDEO, CHINA RAILWAY EXPERIENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY