SignIn
Kerala Kaumudi Online
Sunday, 27 September 2026 1.38 PM IST

ഒരു പിടി കറിവേപ്പില മതി; എത്ര നരച്ച മുടിയും മിനിട്ടുകൾക്കുള്ളിൽ കറുപ്പിക്കാം

curry-leaves
പ്രതീകാത്മകചിത്രം

ചെറുപ്പത്തിൽ തന്നെ പലരുടെയും ആത്മവിശ്വാസത്തെ ബാധിക്കുന്ന പ്രധാന സൗന്ദര്യപ്രശ്നമാണ് അകാലനര. നര മറയ്ക്കാൻ ഹെയർ ഡൈകളെ ആശ്രയിക്കുന്നവരാണ് ഏറെയും. എന്നാൽ ഇത്തരം കെമിക്കൽ ചേർന്ന ഡൈകൾ മുടിക്ക് വളരെ ദോഷമാണ്. അടുക്കളയിലെ സാധാരണ ചേരുവകൾ ഉപയോഗിച്ച് അകാലനരയെ അകറ്റാൻ കഴിയും. അത് എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ

  1. കടുക് - രണ്ട് ടേബിൾ സ്പൂൺ
  2. കടുകെണ്ണ - ഒരു ടേബിൾ സ്പൂൺ
  3. കറിവേപ്പില - ഒരു പിടി

തയ്യാറാക്കുന്ന വിധം

ആദ്യം അടി കട്ടിയുള്ള പാത്രം ചൂടാക്കി അതിലേക്ക് കടുക് ചേർത്ത് നന്നായി വറുക്കുക. കടുക് നന്നായി പൊട്ടിക്കഴിഞ്ഞ് അതിലേക്ക് കറിവേപ്പില ഇടണം. കറിവേപ്പില കരിഞ്ഞുപോകാതെ ഇളക്കി പൊടിയുന്ന രൂപത്തിലാക്കണം. ശേഷം ഇവ മിക്‌സിയിലിട്ട് പൊടിച്ചെടുക്കാം. ഈ പൊടിയിലേക്ക് കടുകെണ്ണയോ അല്ലെങ്കിൽ ശുദ്ധമായ വെളിച്ചെണ്ണയോ ചേർത്ത് കുഴമ്പ് രൂപത്തിലാക്കാം. ഇനി നരച്ച മുടിയിഴകളിൽ നന്നായി തേച്ചുപിടിപ്പിക്കുക. 20 -30 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാംമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യുന്നത് മികച്ച ഫലം നൽകും.

(ഈ ഉള്ളടക്കം പൊതുവായ അറിവിനും വിവരങ്ങൾക്കുമായി മാത്രമുള്ളതാണ്. ഇത് പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിനോ ചികിത്സയ്ക്കോ പകരമല്ല. ഏതെങ്കിലും പ്രകൃതിദത്ത ചേരുവകൾ ഉപയോഗിക്കുന്നതിന് മുമ്പ് അലർജി ഉൾപ്പെടെയുള്ള വ്യക്തിഗത ആരോഗ്യപ്രശ്നങ്ങൾ പരിഗണിക്കുക. ശിരോചർമ്മത്തിൽ അസ്വസ്ഥതയോ അലർജിയോ അനുഭവപ്പെടുന്ന പക്ഷം ഉപയോഗം നിർത്തി ഡോക്ടറുടെയോ വിദഗ്ധന്റെയോ നിർദേശം തേടുക.)

English Summary

Premature greying is a common concern for many people. A homemade hair pack using curry leaves, mustard seeds and mustard or coconut oil is often suggested as a natural hair-care method. However, there is no strong scientific evidence that this mixture can permanently reverse grey hair.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GREY HAIR REMEDY, CURRY LEAVES FOR HAIR, PREMATURE GREYING, NATURAL HAIR CARE, CURRY LEAVES HAIR PACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY