നിരവധി പേരുടെ സ്വപ്ന ഭൂമിയാണ് സ്വിറ്റ്സർലൻഡ്. പ്രകൃതി സൗന്ദര്യവും കാലാവസ്ഥയുമാണ് അതിന് പ്രധാന കാരണം. എന്നാൽ സ്വിറ്റ്സർലൻഡിനെ പോലെ മനോഹരമായ ഒരിടം ഇവിടെ കേരളത്തിലുമുണ്ടെന്ന് എത്രപേർക്ക് അറിയാം. എറണാകുളം ജില്ലയിലെ തട്ടേക്കാടിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പച്ചനിറഞ്ഞ വനമേഖലയും പെരിയാറിന്റെ ശാന്തമായ ഒഴുക്കുമെല്ലാമാണ് ഇതിനെ കേരളത്തിന്റെ 'മിനി സ്വിറ്റ്സർലൻഡ്' ആക്കിയത്. തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു നല്ല സ്ഥലമാണിത്.
കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് തട്ടേക്കാട്. കോതമംഗലം പട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഡോ. സാലിം അലി പക്ഷിസങ്കേതവും സ്ഥിതി ചെയ്യുന്നുണ്ട്. തട്ടേക്കാടിന്റെ രണ്ട് വശങ്ങളിലൂടെയാണ് പെരിയാറിന്റെ രണ്ട് കെെവഴികൾ ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ സംഭരണപ്രദേശത്ത് വന്നുചേരുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന വനപ്രദേശത്തോടുകൂടിയ ഒരു മുനമ്പാണ് തട്ടേക്കാട്. ക്യാമ്പിംഗിന് പറ്റിയ ഏറ്റവും മികച്ച ചോയ്സാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |