SignIn
Kerala Kaumudi Online
Friday, 17 July 2026 3.29 PM IST

രാമായണ മാസത്തിൽ നാലമ്പല ദർശനം എങ്ങനെ നടത്തും? ബസ് സർവീസുകൾ ഇവിടെ നിന്നും റെഡി

nalambaladarshanam
കെഎസ്‌ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ ബസ്,​ തൃപ്രയാർ ശ്രീരാമ ക്ഷേത്രം

ആലപ്പുഴ: രാമായണ മാസത്തിൽ നാലമ്പല ദർശന യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. ഇന്നുമുതൽ കർക്കടകം സ്‌പെഷ്യൽ നാലമ്പല ദർശനം ഓഗസ്റ്റ് 16 വരെ നീണ്ടുനിൽക്കും. കർക്കടക മാസത്തിൽ നാലമ്പല ദർശനം വിശ്വാസികൾക്ക് പ്രധാനമാണ്.

തൃശൂർ, എറണാകുളം ജില്ലകളിലെ നാലമ്പലങ്ങളിലേക്കാണ് ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് ബഡ്ജറ്റ് ടൂറിസം സെൽ തീർത്ഥാടന യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കുടുംബം,ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് സംഘങ്ങളായി ഒരു ബസ് ബുക്ക് ചെയ്ത് പോകാം. 40-50 പേരുടെ സംഘങ്ങൾ വേണമെന്നുമാത്രം.


ക്ഷേത്രങ്ങൾ

തൃശൂർ ജില്ല: തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം.

എറണാകുളം: മാമ്മലശേരി ശ്രീരാമ ക്ഷേത്രം, മേമുറി ഭരതപ്പിള്ളി ക്ഷേത്രം, മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, നെടുങ്ങോട് ശത്രുഘ്ന സ്വാമി ക്ഷേത്രം.

ബുക്കിംഗിന്

ജില്ലാ കോഓർഡിനേറ്റർ: 9846475874, 9188938525.

ആലപ്പുഴ 9447500997, ചേർത്തല 9447708368, എടത്വ 7034042576, ഹരിപ്പാട് 9744896560

കായംകുളം 9446117774, മാവേലിക്കര 94006 57240, ചെങ്ങന്നൂർ 9846373247

സർവീസുകൾ (ഡിപ്പോ, സർവീസ്)

ആലപ്പുഴ


തൃശൂർ ജൂലായ് 18,21,24,29, ഓഗസ്റ്റ് 4,7,13

എറണാകുളം ജൂലായ് 19,26,31, ഓഗസ്റ്റ് 8,15


ചേർത്തല

തൃശൂർ ജൂലായ് 17,18,21,25,27, ഓഗസ്റ്റ് 1,4,7,10,13

എറണാകുളം ജൂലായ് 17,19,25,26,31, ഓഗസ്റ്റ് 1,2,8,12,15,16

ഹരിപ്പാട്
തൃശൂർ ജൂലായ് 17,18,21,25,28,30, ഓഗസ്റ്റ് 1,4,6,11,13,14

എറണാകുളം ജൂലായ് 19,26, ഓഗസ്റ്റ് 8,9,15,16

എടത്വ

തൃശൂർ ജൂലായ് 17, 30, ഓഗസ്റ്റ് 7, 14

എറണാകുളം ജൂലായ് 26, ഓഗസ്റ്റ് 2,8, 9,15, 16

കായംകുളം

തൃശൂർ ജൂലായ് 17,28, ഓഗസ്റ്റ് 3, 10,14

എറണാകുളം ജൂലായ് 22,31, ഓഗസ്റ്റ് 5,11,15

മാവേലിക്കര

തൃശൂർ ജൂലായ് 2,4,29, ഓഗസ്റ്റ് 6,11
എറണാകുളം ജൂലായ് 17,18,19,25,26, ഓഗസ്റ്റ് 1,2,8,9,12,15,16

ചെങ്ങന്നൂർ
തൃശൂർ ജൂലായ് 18,24,28, ഓഗസ്റ്റ് 4,11

എറണാകുളം ജൂലായ് 19,25,26, ഓഗസ്റ്റ് 1,2,8,9.

English Summary

The KSRTC Budget Tourism Cell has launched a special Nalambala pilgrimage tour during the Ramayana month. The Karkidakam Special Nalambala Darshan package begins today and will continue until August 16.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMAYANA MASAM, KSRTC BTC, NEW TRIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY