SignIn
Kerala Kaumudi Online
Sunday, 05 July 2026 5.22 AM IST

മഞ്ഞുമലയിലെ മാന്ത്രിക ദിനങ്ങൾ

s

ന​ക്ഷ​ത്ര​ങ്ങ​ൾ​ ​വാ​രി​ ​വി​ത​റി​യ​ ​മാ​ന​വും​ ​മി​ന്നി​തെ​ളി​ഞ്ഞു​പോ​യ​ ​വാ​ൽ​ന​ക്ഷ​ത്ര​വും​ ​ഇ​രു​ട്ടി​ൽ​ ​പ്ര​ത്യേ​ക​ ​ലോ​ക​മാ​യി​രു​ന്നു.​ ​ശീ​ത​കാ​ല​ങ്ങ​ളി​ൽ​ ​മ​ഞ്ഞി​ൽ​ ​പു​ത​ഞ്ഞും​ ​സൂ​ര്യ​കി​ര​ണ​ങ്ങ​ൾ​ക്കൊ​പ്പം​ ​വെ​ളി​ച്ച​ത്തി​ലേ​യ്ക്ക് ​എ​ത്തി​നോ​ക്കി​യും​ ​സ്പി​തി​ ​വാ​ലി​ ​കൊ​തി​പ്പി​ക്കും.​ ​ഉ​യ​ര​ങ്ങ​ളി​ലേ​യ്ക്ക് ​ശ്വാ​സം​ ​വ​ലി​ച്ച് ​ക​യ​റി​യ​പ്പോ​ഴു​ള്ള​ ​ആ​യാ​സ​മെ​ല്ലാം​ ​സ്പി​തി​വാ​ലി​യു​ടെ​ ​കാ​ഴ്ച​ ​വ​സ​ന്ത​ത്തി​ൽ​ ​അ​ലി​ഞ്ഞു​ ​പോ​യി.​ ​ഹി​മാ​ല​യ​ൻ​ ​താ​ഴ് ​വ​ര​ക​ളി​ലെ,​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​ര​ത്തി​ലെ​ ​സ്പി​തി​ ​വാ​ലി​ ​വി​സ്മി​യി​പ്പി​ക്കു​ക​യാ​ണ്.​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​ര​ത്തി​ലു​ള്ള​ ​ഗ്രാ​മം​ ​ന​മ്മു​ടെ​ ​രാ​ജ്യ​ത്താ​ണ്.​ ​ഉ​യ​ര​ത്തി​ലു​ള്ള​ ​പാ​ലം,​​​ ​ചാ​യ​ക്ക​ട,​ ​പെ​ട്രോ​ൾ​ ​പമ്പ്്...​ ​അ​ങ്ങ​നെ​യെ​ല്ലാ​മെ​ല്ലാം​ ​സ്പി​തി​യു​ടെ​ ​മു​റ്റ​ത്തെ​ ​വി​ശേ​ഷ​ണ​ങ്ങ​ളു​ടെ​ ​മ​യി​ൽ​ക്കു​റ്റി​കൾ.


​മ​ണാ​ലി​ ​വ​ഴി​യും​ ​ഷിം​ല​ വ​ഴി​യും
ഡ​ൽ​ഹി​യി​ൽ​ ​നി​ന്ന് ​മ​ണാ​ലി​ ​വ​ഴി​യും​ ​ഷിം​ല​ ​വ​ഴി​യും​ ​സ്പി​തി​യി​ലെ​ത്താം.​ ​ഡ​ൽ​ഹി​യി​ൽ​ ​വി​മാ​ന​മി​റ​ങ്ങി​യ​ ​ഞ​ങ്ങ​ളു​ടെ​ ​യാ​ത്ര​ ​ഷിം​ല​വ​ഴി​യാ​യി​രു​ന്നു.​ ​ജീ​വി​ത​ങ്ങ​ളു​ടെ​ ​വേ​രു​ക​ൾ​ ​തേ​ടി​ ​പോ​വു​ന്ന​വ​ർ​ക്ക് ​പ​ല​തും​ ​കാ​ണാ​നും​ ​പ​ഠി​ക്കാ​നു​മു​ണ്ട്.​ ​ഹി​മാ​ച​ൽ​ ​പ്ര​ദേ​ശി​ന്റെ​ ​ത​ല​സ്ഥാ​ന​മാ​യ​ ​ഷിം​ല​യി​ൽ​ ​ഓ​രോ​ ​വ​ർ​ഷ​വും​ ​മ​ഞ്ഞി​ൽ​ ​ഉ​റ​ങ്ങു​ക​യും​ ​വീ​ണ്ടും​ ​ഉ​ണ​രു​ക​യും​ ​ചെ​യ്യു​ന്ന​ ​ജ​ന​ത​ ​മ​ല​ക​ളി​ൽ​ ​എ​ങ്ങ​നെ​ ​ഒ​രു​ ​ന​ഗ​രം​ ​കെ​ട്ടി​പ്പ​ടു​ത്തു​ ​എ​ന്ന​ത് ​അ​ദ്ഭു​ത​മാ​ണ്.
വ​ഴി​ക​ൾ​ ​വ​ള​ഞ്ഞു​പു​ള​ഞ്ഞു​ ​പോ​വു​ന്ന​തു​പോ​ലെ​ ​ഇ​വി​ടെ​ ​കെ​ട്ടി​ട​ങ്ങ​ളും​ ​വീ​ടു​ക​ളും​ ​വ​ള​ഞ്ഞു​പു​ള​ഞ്ഞാ​ണ്.​ ​ഒ​രു​ ​നി​ല​യി​ലാ​യി​ ​ഒ​രു​ ​വീ​ടു​പോ​ലു​മി​ല്ല.​ ​മ​ല​ ​ക​യ​റു​ന്ന​തു​പോ​ലെ​ ​മു​ക​ളി​ലേ​യ്ക്ക് ​ക​യ​റി​ ​വേ​ണം​ ​ഓ​രോ​ ​മു​റി​ക​ളും​ ​എ​ത്താ​ൻ.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​യാ​വാം​ ​'​മ​ല​ക​ളു​ടെ​ ​രാ​ജ്ഞി​"​ ​എ​ന്ന​ ​പേ​രും​ ​ഷിം​ലയ്ക്ക്​ ​സ്വ​ന്ത​മാ​യ​ത്.​ ​ബ്രി​ട്ടീ​ഷ് ​ഭ​ര​ണ​കാ​ല​ത്ത് ​ചൂ​ടി​ൽ​ ​നി​ന്നു​ള്ള​ ​മോ​ച​ന​മാ​യി​ ​ഇ​ന്ത്യ​യു​ടെ​ ​വേ​ന​ൽ​ക്കാ​ല​ ​ത​ല​സ്ഥാ​നം​ ​കൂ​ടി​യാ​യി​രു​ന്നു​ ​ഇ​വി​ടം.​ ​ആ​ദ്യ​ ​ഷിം​ല​ ​വി​സി​റ്റ് ​ആ​യ​തി​നാ​ൽ​ ​ഒ​രു​ ​ദി​വ​സം​ ​ആ​ ​മ​നോ​ഹ​ര​ ​ന​ഗ​ര​ത്തി​നു​ ​ന​ൽ​കി.​ ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്ന് 10​ ​മ​ണി​ക്കൂ​ർ​ ​നീ​ണ്ട​ ​യാ​ത്ര.​ ​പൈ​ൻ​ ​മ​ര​ങ്ങ​ൾ​ ​ഇ​ട​തൂ​ർ​ന്ന​ ​മ​ല​നി​ര​ക​ൾ​ ​നി​ശ​ബ്ദ​മെ​ങ്കി​ലും​ ​ചെ​റു​ത​ണു​പ്പി​ന്റെ​ ​അ​ക​മ്പ​ടി​യോ​ടെ​ ​ഞ​ങ്ങ​ളെ​ ​വ​ര​വേ​റ്റു.​ ​പ​ല​നി​റ​ങ്ങ​ളി​ലു​ള്ള​ ​ബ​ട്ട​ൺ​ ​ഫ്ല​വേ​ഴ്സ് ​ഹൃ​ദ്യ​മാ​യ​ ​സ്വാ​ഗ​ത​മോ​തി.​ ​തീ​പ്പെ​ട്ടി​ക്കൂ​ടു​ക​ൾ​ ​അ​ടു​ക്കി​വെ​ച്ച​തു​പോ​ലെ​യു​ള്ള​ ​കെ​ട്ടി​ട​ങ്ങ​ൾ​ ​വ​ർ​ഷ​ങ്ങ​ളു​ടെ​ ​പ​ഴ​മ​ ​വി​ളി​ച്ചു​ ​പ​റ​യു​ന്നു​ണ്ട്.​ ​ത​ല​സ്ഥാ​ന​മാ​യ​തി​നാ​ൽ​ ​പ്ര​ധാ​ന​ ​ഓ​ഫീ​സു​ക​ളും​ ​കെ​ട്ടി​ട​ങ്ങ​ളും​ ​ഷിം​ല​യി​ലു​ണ്ട്.​ ​ആ​ർ​മി​യു​ടെ​ ​മെ​യി​ൻ​ ​കാ​ര്യാ​ല​യ​വും​ ​ഇ​വി​ടെ​യാ​ണ്‌.​ ​സൈ​ന്യം​ ​നാ​ടി​നു​വേ​ണ്ടി​ ​ചെ​യ്ത​ ​പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ​ ​വീ​ഡി​യോ​ ​എ​ന്നും​ ​രാ​ത്രി​യി​ൽ​ ​ഇ​വി​ടെ​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് ​ക​ണ്ട​പ്പോ​ൾ​ ​കൗ​തു​ക​വും​ ​അ​ഭി​മാ​ന​വും​ ​തോ​ന്നി.​ ​മ​ഞ്ഞി​ൽ​ ​കു​ളി​ച്ചു​ ​കി​ട​ക്കു​ന്ന​ ​മ​ല​നി​ര​ക​ളെ​ ​ഇ​ത്ര​യും​ ​ജ​ന​വാ​സ​യോ​ഗ്യ​മാ​ക്കി​യ​തി​ൽ​ ​ആ​ർ​മി​ക്കാ​ണ് ​ബി​ഗ് ​സ​ല്യൂ​ട്ട്.
മാ​ൾ​ ​റോ​ഡാ​ണ് ​പ്ര​ധാ​ന​ ​ക​ച്ച​വ​ട​കേ​ന്ദ്രം.​ ​ക​യ​റ്റം​ ​ക​യ​റി​യും​ ​പ​ടി​ക​ൾ​ ​ച​വി​ട്ടി​യും​ ​മു​ക​ളി​ലോ​ട്ട്.​ ​മാ​ലി​ന്യ​പ്പൊ​ടി​പോ​ലു​മി​ല്ല.​ ​ക​ണ്ണ​ട​ച്ച് ​ന​ട​ക്കാം,​ ​അ​ത്ര​യും​ ​വൃ​ത്തി​യി​ൽ​ ​പ​രി​പാ​ലി​ക്കു​ന്നു!
ര​ണ്ടു​ ​ദി​വ​സ​ത്തെ​ ​യാ​ത്ര​യാ​ണ് ​ഷിം​ല​യി​ൽ​നി​ന്നും​ ​സ്പി​തി​യി​ലേ​യ്ക്ക്.​ ​രാ​വി​ലെ​ ​ഷിം​ല​യി​ൽ​ ​നി​ന്ന് ​ബ​സ് ​ക​യ​റി​ ​വൈ​കി​ട്ടോ​ടെ​ ​റെ​ക്കൊ​ങ് ​പി​യോ​യി​ൽ​ ​എ​ത്തും.​ ​രാ​ത്രി​ ​അ​വി​ടെ​ ​ത​ങ്ങി​ ​രാ​വി​ലെ​ ​വീ​ണ്ടും​ ​ബ​സി​ൽ.​ ​സ​ന്ധ്യ​ ​മ​ട​ങ്ങു​മ്പോ​ൾ​ ​കാ​സ​യു​ടെ​ ​ത​ണു​പ്പി​ൽ​ ​വി​റ​ങ്ങ​ലി​ക്കും.​ ​ഹി​മാ​ച​ലി​ലെ​ ​പ്ര​ധാ​ന​ ​ജി​ല്ല​യാ​യ​ ​കാ​സ​യി​ലെ​ ​ഏ​റ്റ​വും​ ​സു​ന്ദ​ര​ ​ന​ഗ​ര​മാ​ണ് ​സ്പി​തി.​ ​അ​ത്ര​യും​ ​പ്ര​ത്യേ​ക​ത​ക​ളു​ള്ള​ ​നാ​ട്.


സ്പ​ിതി​യി​ലെ​ ​ ഉയര​ങ്ങൾ
ര​ണ്ടു​ ​ദി​വ​സ​ത്തെ​ ​യാ​ത്ര​യാ​ണ് ​ഷിം​ല​യി​ൽ​നി​ന്ന് ​സ്പി​തി​യി​ലേ​യ്ക്ക്.​ ​രാ​വി​ലെ​ ​ഷിം​ല​യി​ൽ​ ​നി​ന്ന് ​ബ​സ് ​ക​യ​റി​ ​വൈ​കി​ട്ടോ​ടെ​ ​റെ​ക്കൊ​ങ് ​പി​യോ​യി​ൽ​ ​എ​ത്തും.​ ​രാ​ത്രി​ ​അ​വി​ടെ​ ​ത​ങ്ങി​ ​രാ​വി​ലെ​ ​വീ​ണ്ടും​ ​ബ​സി​ൽ,​ ​സ​ന്ധ്യ​ ​മ​ട​ങ്ങു​മ്പോ​ൾ​ ​കാ​സ​യു​ടെ​ ​ത​ണു​പ്പി​ൽ​ ​വി​റ​ങ്ങ​ലി​ക്കും.​ ​ഷിം​ല​യു​ടെ​യും​ ​പി​യോ​യു​ടെ​യും​ ​ത​ണു​പ്പ് ​നേ​രി​ട്ടെ​ങ്കി​ലും​ ​കാ​സ​യി​ൽ​ ​എ​ത്തി​യ​തോ​ടെ​ ​തെ​ർ​മ​ലും​ ​സോ​ക്സും​ ​ജാ​ക്കെ​റ്റു​മെ​ല്ലാം​ ​വ​ലി​ച്ചു​ ​ക​യ​റ്റി.​ ​ഇ​ല​ക്ട്രി​ക് ​ബ്ലാ​ങ്കെ​റ്റെ​ല്ലാ​മു​ള്ള​ ​അ​ടി​പൊ​ളി​ ​മു​റി​യാ​ണ് ​കി​ട്ടി​യ​തെ​ങ്കി​ലും​ ​അ​ന്ന​വി​ടെ​ ​വൈ​ദ്യു​തി​ ​ഇ​ല്ലാ​ത്ത​തി​നാ​ൽ​ ​ത​ണു​ത്ത് ​മ​ര​വി​ച്ച് ​ഉ​റ​ങ്ങേ​ണ്ടി​ ​വ​ന്നു.​ ​ചെ​റു​തെ​ങ്കി​ലും​ ​മ​നോ​ഹ​ര​മാ​യി​രു​ന്നു​ ​ആ​ ​കു​ഞ്ഞു​ ​ന​ഗ​രം.​ ​അ​ലൂ​പ​റാ​ത്ത​യും​ ​ന​ല്ല​ ​പാ​ൽ​ചാ​യ​യും​ ​ആ​ ​ദി​വ​സ​ങ്ങ​ൾ​ ​ഉ​ന്മേ​ഷ​മേ​കി.​ ​അ​ടു​ത്ത​ ​ദി​വ​സം​ ​രാ​വി​ലെ​യോ​ടെ​ ​ര​ണ്ട് ​സ്കൂ​ട്ട​ർ​ ​വാ​ട​ക​യ്‌​ക്കെ​ടു​ത്താ​യി​രു​ന്നു​ ​ക​റ​ക്കം.​ ​റൂ​ട്ട് ​മാ​പ്പൊ​ക്കെ​ ​നോ​ക്കി,​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​ര​ത്തി​ലു​ള്ള​ ​പെ​ട്രോ​ൾ​ ​പ​മ്പി​ൽ​ ​നി​ന്ന് ​പെ​ട്രോ​ളും​ ​അ​ടി​ച്ച് ​വ​ണ്ടി​ ​വി​ട്ടു.​ ​അ​തേ,​ ​അ​തു​ത​ന്നെ​യാ​ണ് ​ഈ​ ​നാ​ടി​ന്റെ​ ​പ്ര​ത്യേ​ക​ത.​ ​ലോ​ക​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​ഉ​യ​ര​ത്തി​ലു​ള്ള​ ​ഒ​രു​പാ​ട് ​വി​ശേഷ​ങ്ങ​ൾ.​ പണ്ട് സ്കൂൾ നോട്ട് ബുക്കിന്റെ കവർ പേജിൽ കണ്ടിരുന്ന ചിത്രമതാ കൺമുന്നിൽ. ​സ​മു​ദ്ര​നി​ര​പ്പി​ൽ​ ​നി​ന്നും​ 4166​ ​മീ​റ്റ​ർ​ ​ഉ​യ​ര​ത്തി​ലു​ള്ള​ ​ 'കീ​ ​മൊ​ണാ​സ്ട്രി".​ ​അ​വി​ടേ​ക്ക് ​വ​ണ്ടി​യോ​ടി​ച്ച് ​ക​യ​റു​മ്പോ​ൾ​ ​എ​ന്തെ​ന്നി​ല്ലാ​ത്ത​ ​നി​ർ​വൃ​തി.​ ​ബു​ദ്ധ​ക്കു​ട്ടി​ക​ൾ​ ​ഫു​ട്ബാ​ൾ​ ​ക​ളി​ക്കു​ന്നു​ണ്ട്.​ ​പി​ന്നീ​ടാ​യി​രു​ന്നു​ ​മ​ല​ക​യ​റ്റം.


ലോ​ക​ത്തി​ന്റെ​ ​
ഉ​ച്ചി​യി​ലേ​യ്ക്ക്

ചി​ച്ചം​ ​ബ്രി​ഡ്ജ്,​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​ര​മു​ള്ള​ ​പാ​ലം​!​ ​സ​മു​ദ്ര​നി​ര​പ്പി​ൽ​ ​നി​ന്നും​ 4150​ ​മീ​റ്റ​ർ​ ​മു​ക​ളി​ൽ.​ ​ര​ണ്ട് ​മ​ല​ക​ളെ​ ​ത​മ്മി​ൽ​ ​ബ​ന്ധി​പ്പി​ക്കു​ന്ന​ ​ചി​ച്ചം​ ​ബ്രി​ഡ്ജി​ൽ​ ​നി​ന്ന് ​താ​ഴേ​യ്ക്ക് ​നോ​ക്കി​യ​പ്പോ​ൾ​ ​ഉ​ള്ളു​കാ​ളി.​ ​അ​വി​ടെ​ ​നി​ന്ന് ​അ​ന്ന​ത്തെ​ ​ല​ക്ഷ്യം​ ​കി​ബ്ബ​റാ​യി​രു​ന്നു.​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​ര​ത്തി​ലു​ള്ള​ ​വൈ​ൽ​ഡ് ​ലൈ​ഫ് ​സാ​ങ്‌​ച്വ​റി.​ ​മ​നു​ഷ്യ​രേ​റെ​യു​ള്ള​ ​നാ​ട്.​ ​ഇ​വി​ടെ​ ​സ്നോ​ ​ലെ​പ്പേ​ർ​ഡ് ​എ​ന്ന​ ​പു​ള്ളി​പ്പു​ലി​ക​ളു​ടെ​ ​സ​ങ്കേ​തം.​ ​മ​ഞ്ഞു​ ​കു​റ​വാ​യ​തി​നാ​ൽ​ ​പു​ലി,​ ​മ​ല​ ​ക​യ​റി​യി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​മ​ഞ്ഞു​ ​കാ​ല​ത്ത് ​വ​ന്നാ​ൽ​ ​നേ​രി​ൽ​ ​ക​ണ്ട് ​ഫോ​ട്ടോ​ ​എ​ടു​ത്തു​ ​മ​ട​ങ്ങാം.​ ​വി​ദ്യാ​ല​യ​ങ്ങ​ളും​ ​വീ​ടു​ക​ളു​മെ​ല്ലാ​മു​ള്ള​ ​നാ​ട്ടി​ൽ​ ​പു​ലി​യി​റ​ങ്ങി​ന​ട​ക്കും.​ ​ഉ​പ​ദ്ര​വി​ക്കാ​റി​ല്ലെ​ന്ന​വ​ർ​ ​പ​റ​യു​ന്നു.​ ​സ്നോ​ ​ലെ​പ്പേ​ർ​ഡി​നെ​ ​കാ​ണാ​ൻ​ ​വീ​ണ്ടും​ ​ഒ​രി​ക്ക​ൽ​ ​കൂ​ടെ​ ​ഈ​ ​മ​ല​ ​ക​യ​റേ​ണ്ടി​ ​വ​രും!


​ജീ​വ​ൻ​ ​ര​ക്ഷി​ച്ച​ ​ബ​സ് ​ഡ്രൈ​വർ
ആ​കാ​ശ​ത്തി​ലെ​ ​വി​സ്മ​യ​കാ​ഴ്ച​ക​ൾ​ ​കാ​ണു​ക​യാ​യി​രു​ന്നു​ ​അ​ടു​ത്ത​ ​ല​ക്ഷ്യം.​ ​ലാ​ങ്സ,​ ​മി​ൽ​ക്കി​ ​വേ​ ​(ക്ഷീ​ര​പ​ഥം​)​ ​കാ​ണു​നാ​വു​ന്ന​ ​ഇ​ന്ത്യ​യി​ലെ​ ​ബെ​സ്റ്റ് ​പ്ലേ​സ്.​ ​കി​ബ്ബ​ർ​ ​വ​രെ​ ​ഞ​ങ്ങ​ൾ​ ​ക​യ​റി​യ​ ​ദൂ​ര​മ​ത്ര​യും​ ​തി​രി​ച്ചി​റ​ങ്ങി​ ​മ​റ്റൊ​രു​ ​മ​ല​ ​ക​യ​റി​ ​വേ​ണം​ ​ലാ​ങ്സ​യി​ലേ​ക്ക് ​പോ​വാ​ൻ.​ ​രാ​ത്രി​ക്ക് ​മു​ൻ​പേ​ ​അ​വി​ടെ​ ​എ​ത്താ​നു​ള്ള​ ​തി​ടു​ക്ക​ത്തി​ലാ​യി​രു​ന്നു.​ ​മ​ല​ക​യ​റ​ലും​ ​ഇ​റ​ങ്ങ​ലും​ ​ഇ​വി​ടേ​ക്കു​ള്ള​ ​ബ​സ് ​യാ​ത്ര​യു​മൊ​ന്നും​ ​പ​റ​യും​പോ​ലെ​ ​എ​ളു​പ്പ​മ​ല്ല.​ ​
നേ​ർ​ത്ത​ ​റോ​ഡി​ലൂ​ടെ,​ ​ചി​ല​പ്പോ​ൾ​ ​ഒ​ഫ്‌​ ​റോ​ഡി​ലൂ​ടെ​ ​വേ​ണം​ ​ട​യ​റു​രു​ളാ​ൻ.​ ​ഒ​രു​ ​വ​ശം​ ​ഉ​യ​ര​ങ്ങ​ളി​ലേ​യ്ക്ക് ​ക​ൺ​തു​റ​ന്ന് ​നി​ൽ​ക്കു​ന്ന​ ​മ​ല​ക​ൾ,​ ​മ​റു​ ​വ​ശം​ ​അ​ഗാ​ധ​ ​ഗ​ർ​ത്തം.​ ​വീ​ണാ​ൽ​ ​പൊ​ടി​പോ​ലും​കാ​ണി​ല്ല.​ ​മ​ല​ക​ൾ​ക്ക് ​പ​ല​തി​നും​ ​പ​ല​ ​സ്വ​ഭാ​വം.​ ​ചി​ല​ത് ​ഉ​റ​ച്ച​ ​പാ​റ​ക​ളെ​ങ്കി​ൽ,​ ​ചി​ല​ത് ​ഉ​രു​ള​ൻ​ ​ക​ല്ലു​ക​ൾ​ ​നി​റ​ഞ്ഞ​ത്.​ ​മ​റ്റു​ ​ചി​ല​ത് ​പൊ​ടി​മ​ണ്ണ്,​ ​അ​ങ്ങ​നെ​യ​ങ്ങ​നെ..​ ​പി​ന്നെ​ ​മ​ഞ്ഞു​മ​ല​ക​ളും.​ ​
മ​ഞ്ഞി​ലൊ​ന്നും​ ​ധൈ​ര്യ​ത്തി​ൽ​ ​ച​വി​ട്ടി​ ​നോ​ക്കാ​ൻ​ ​പ​റ്റി​ല്ല.​ ​കു​ഴി​ക​ളി​ലും​ ​കു​ള​ങ്ങ​ളി​ലു​മൊ​ക്കെ​ ​വെ​ള്ളം​ ​ഉ​റ​ഞ്ഞ് ​ഐ​സാ​യി​ ​കി​ട​ക്കു​ന്ന​തും​ ​ഉ​ണ്ടാ​വും.​ ​തി​രി​ച്ചു​ ​വ​ര​വി​ൽ​ ​ബ​സി​ൽ​ ​പു​റ​ത്തേ​യ്ക്ക് ​നോ​ക്കി​ ​ഇ​രി​ക്ക​വേ​ ​പെ​ട്ടെ​ന്ന് ​ചി​ല്ലു​പൊ​ട്ടി​ ​അ​ക​ത്തേ​ക്ക് ​എ​ന്തോ​ ​ക​ന​ത്തി​ൽ​ ​വീ​ണു.​ ​എ​ല്ലാ​വ​രും​ ​പേ​ടി​ച്ചു,​ ​പ​ക്ഷേ,​ ​വ​ണ്ടി​ ​പാ​ളു​ക​ ​പോ​ലും​ ​ചെ​യ്യാ​തെ,​ ​വേ​ഗ​ത​ ​കു​റ​യ്ക്കാ​തെ​ ​ഡ്രൈ​വ​ർ​ ​മു​ന്നോ​ട്ടെ​ടു​ത്തു.​ ​മ​ല​യി​ൽ​ ​നി​ന്ന് ​ക​ല്ല് ​വീ​ണ​താ​ണ്.​ ​ആ​ ​പാ​റ​ക്ക​ഷ​ണം​ ​കൊ​ണ്ട് ​ഒ​രു​ ​യാ​ത്ര​ക്കാ​ര​ന്റെ​ ​നെ​റ്റി​ ​പൊ​ട്ടി​യി​രു​ന്നു,​ ​ജ​ന​ൽ​ ​ചി​ല്ല് ​മൊ​ത്തം​ ​ഉ​ട​ഞ്ഞ് ​ബ​സി​ൽ​ ​ചി​ത​റി​യി​രു​ന്നു.​ ​
ആ​ശു​പ​ത്രി​യി​ല​ാണ് ​ബ​സ് ​നി​റു​ത്തി​യ​ത്.​ ​ന​മ്മ​ളി​തെ​ത്ര​ ​ക​ണ്ട​തെ​ന്ന​ ​ഭാ​വ​മാ​യി​രു​ന്നു​ ​ഡ്രൈ​വ​ർ​ക്ക്. അ​പ​ക​ട​സ്ഥ​ല​ത്ത് ​ബ​സ് ​നി​ർ​ത്താ​ത്തി​രു​ന്ന​തും​ ​അ​വ​രു​ടെ​ ​പ​രി​ച​യം​ ​ത​ന്നെ​യാ​ണ് ​കാ​ണി​ക്കു​ന്ന​ത്,​ ​കാ​ര​ണം​ ​ഒ​രു​ ​ക​ല്ലി​നു​പി​റ​കെ​ ​ചി​ല​പ്പോ​ൾ​ ​ഇ​നി​യും​ ​ക​ല്ലു​ക​ൾ​ ​വ​ന്നേ​ക്കാം.


​ബു​ദ്ധ​ ​പ്ര​തി​മ​യി​ലെ​ ​
ന​ക്ഷ​ത്ര​ക്കു​ഞ്ഞു​ങ്ങൾ

മ​ല​ക​ൾ​ക്കും​ ​മ​ഞ്ഞു​മ​ല​ക​ൾ​ക്കും​ ​മു​ക​ളി​ലാ​ണ് ​അ​ടു​ത്ത​ ​കാ​ഴ്ച.​ ​സ്കൂ​ട്ട​റി​ൽ​ ​ഉ​യ​ര​ങ്ങ​ളി​ലേ​യ്ക്ക് ​പോ​വു​മ്പോ​ൾ​ ​താ​ഴ്‌വാ​ര​ത്തി​ലൂ​ടെ​ ​ഒ​ഴു​കു​ന്ന​ ​സ്പി​തി​ ​ന​ദി​യും​ ​കൃ​ഷി​പാ​ട​ങ്ങ​ളും​ ​നാ​ടും​ ​മ​നോ​ഹ​ര​ ​ചി​ത്രം​ ​പോ​ലെ.​ ​മ​ഞ്ഞു​മ​ല​ക​ളെ​ല്ലാം​ ​ന​മു​ക്കും​ ​താ​ഴെ...​ ​സ​ന്ധ്യ​യോ​ട​ടു​ത്ത​തോ​ടെ​ ​മ​ല​ക​ളു​ടെ​ ​ഏ​റ്റ​വും​ ​മു​ക​ളി​ലെ​ത്തി.​ ​നി​ര​പ്പു​ ​മാ​ത്രം.​ ​കൊ​ടും​ ​ത​ണു​പ്പി​ൽ​ ​വി​ര​ലു​ക​ൾ​ ​കു​ത്തി​പ്പ​റി​ച്ചു.
മ​ഞ്ഞു​ക​ൾ​ക്കി​ട​യി​ലെ​ ​ചെ​റി​യ​ ​റോ​ഡി​ലൂ​ടെ​ ​സ​ഞ്ച​രി​ച്ച് ​ഒ​രു​ ​വീ​ട്ടി​ലെ​ത്തി,​ ​ഹീ​റ്റ​ർ​ ​മാ​ത്ര​മേ​ ​ഉ​ള്ളൂ​വെ​ന്ന​തി​നാ​ൽ​ ​അ​തി​ന് ​താ​ഴേ​ക്ക് ​ആ​ ​ഇ​രു​ട്ടി​ൽ​ ​കൊ​ച്ചി​വ​ലി​യു​ന്ന​ ​ത​ണു​പ്പി​ൽ​ ​മ​റ്റൊ​രു​ ​വീ​ട് ​ത​പ്പി​ ​ന​ട​ന്നു.​ ​അ​വി​ടെ​ ​വെ​ച്ച് ​എ​ന്തെ​ങ്കി​ലും​ ​പ​റ്റി​യാ​ൽ​ ​അ​നു​ഭ​വി​ക്കു​ക​യ​ല്ലാ​തെ​ ​ര​ക്ഷ​പ്പെ​ടാം​ ​എ​ന്ന് ​ചി​ന്തി​ച്ചാ​ൽ​ ​മ​ണ്ട​ത്ത​ര​മാ​വും.​ ​
ആ​ശു​പ​ത്രി​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ​കാ​സ​യാ​ണ് ​ആ​ശ്ര​യം,​ ​കു​റ​ച്ചു​ ​സീ​രി​യ​സ് ​ആ​ണെ​ങ്കി​ൽ​ ​റെ​ക്കൊ​ങ് ​പി​യോ​ ​എ​ത്ത​ണം.​ ​ഗ​ർ​ഭി​ണി​ക​ളു​ടെ​ ​അ​വ​സ്ഥ​യും​ ​ഇ​തു​ത​ന്നെ.​ ​കാ​സ​യി​ൽ​ ​നി​ന്നും​ ​പി​യോ​ ​എ​ത്തു​മ്പോ​ഴേ​ക്കും​ ​ആ​ള് ​ബാ​ക്കി​യു​ണ്ടെ​ങ്കി​ൽ​ ​ഭാ​ഗ്യം.​ ​
രാ​ത്രി​യി​ൽ​ ​ഇ​ല​ക്ട്രി​ക് ​ബ്ലാ​ങ്കെ​റ്റ് ​അ​ഭ​യം​ ​ത​ന്നു.​ ​'​ഫോ​സി​ൽ​ ​ഗ്രാ​മം​"​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​ലാ​ങ്സ​യി​ൽ​ ​ഞ​ങ്ങ​ൾ​ ​താ​മ​സി​ച്ച​ ​വീ​ട്ടി​ലും​ ​ക​ണ്ടു​ ​നി​ര​വ​ധി​ ​ഫോ​സി​ലു​ക​ൾ.​ ​അ​ന്ന് ​ഉ​റ​ക്കി​ന്റെ​ ​രാ​ത്രി​ ​ആ​യി​രു​ന്നി​ല്ല,​ ​ത​ണു​പ്പി​ന്റെ,​ ​ന​ക്ഷ​ത്ര​ങ്ങ​ളു​ടെ,​ ​വി​സ്മ​യ​ങ്ങ​ളു​ടെ​ ​രാ​ത്രി.​ ​സ്പി​തി​ ​യാ​ത്ര​യി​ലെ​ ​അ​വി​സ്മ​ര​ണീ​യ​നി​മി​ഷം.​ ​
സ്റ്റെ​പ്പു​ക​ൾ​ ​ക​യ​റി​ ​വ​ലി​യ​ ​ബു​ദ്ധ​പ്ര​തി​മ​യു​ടെ​ ​അ​രി​കി​ലെ​ത്തി​ ​മു​ക​ളി​ലേ​യ്ക്ക് ​നോ​ക്കി​യ​പ്പോ​ൾ​ ​മാ​ന്ത്രി​ക​ക്കൂ​ട്ടി​ൽ​ ​അ​ക​പ്പെ​ട്ട​ ​കു​ട്ടി​യെ​പ്പോ​ലെ​യാ​യി​ ​മ​ന​സ്.​ ​ആ​ ​രാ​ത്രി​ ​ആ​കാ​ശം​ ​താ​ഴ്ന്ന് ​ന​മു​ക്ക​രി​കി​ലേ​യ്ക്ക് ​വ​ന്ന​തു​പോ​ലെ.​ ​ഉ​റ​ക്ക​ത്തി​ൽ​ ​ക​ണ്ട​ ​സ്വ​പ്ന​ങ്ങ​ളെ​ല്ലാം​ ​ക​ണ്മു​ന്നി​ൽ​ ​തെ​ളി​യും​പോ​ലെ..​ ​ഇ​രു​ട്ടി​ൽ​ ​ഓ​രോ​ ​നി​മി​ഷ​ങ്ങ​ൾ​ ​ക​ഴി​യു​മ്പോ​ഴും​ ​ന​ക്ഷ​ത്ര​ങ്ങ​ളു​ടെ​ ​എ​ണ്ണം​ ​കോ​ടി​ക​ളാ​യി​ ​കൂ​ടി.​ ​ന​ക്ഷ​ത്ര​ങ്ങ​ളു​ടെ​ ​മ​ഹാ​സ​മ്മേ​ള​നം​ ​നോ​ക്കി​ ​അ​ദ്ഭു​ത​സ്ത​ബ്ദ്ധ​രാ​യി.​ ​ഇ​ട​യി​ൽ​ ​മി​ന്നി​മാ​ഞ്ഞു​പോ​യ​ ​ര​ണ്ട് ​വാ​ൽ​ന​ക്ഷ​ത്ര​ങ്ങ​ളും.​ ​പ്ര​കൃ​തി​യു​ടെ​ ​മാ​യാ​ജാ​ലം.​ ​സ​മു​ദ്ര​ ​നി​ര​പ്പി​ൽ​ ​നി​ന്ന് 4419​ ​മീ​റ്റ​ർ​ ​മു​ക​ളി​ലെ​ ​അ​ത്യ​പൂ​ർ​വ​ ​കാ​ഴ്ച!


​ഉ​യ​ര​ത്തി​ലെ​ ​ഗ്രാ​മം
ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​ര​ത്തി​ലു​ള്ള​ ​ഗ്രാ​മ​വും​ ​പോ​സ്‌​റ്റോ​ഫീ​സും​ ​എ​ത്തി​പ്പി​ടി​ച്ചു,​ ​'​കോ​മി​ക്ക് ".​ ​നൂ​റോ​ളം​ ​ആ​ളു​ക​ൾ​ ​മാ​ത്രം​ ​താ​മ​സി​ക്കു​ന്ന,​ ​സ​മു​ദ്ര​ ​നി​ര​പ്പി​ൽ​ ​നി​ന്നും​ 4587​ ​മീ​റ്റ​ർ​ ​ഉ​യ​ര​ത്തി​ലു​ള്ള​ ​ഏ​ക​ ​മോ​ട്ടോ​റ​ബി​ൾ​ ​വി​ല്ലേ​ജ്.​ ​അ​വി​ടു​ന്ന് ​പി​ന്നെ​യും​ ​യാ​ത്ര​ ​ചെ​യ്‌​താ​ൽ​ ​ഹി​ക്കിം,​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​ര​ത്തി​ലു​ള്ള​ ​പോ​സ്റ്റ്‌​ ​ഓ​ഫീ​സ്.​ ​സ​മു​ദ്ര​ ​നി​ര​പ്പി​ൽ​ ​നി​ന്നും​ 4440​ ​മീ​റ്റ​ർ​ ​ഉ​യ​രെ.​ ​
പോ​സ്റ്റ്‌​ ​കാ​ർ​ഡു​ക​ൾ​ ​കി​ട്ടും​ ​അ​വി​ടെ.​ ​വീ​ട്ടി​ലേ​യ്ക്ക് ​ക​ത്തു​ക​ൾ​ ​പോ​സ്റ്റ്‌​ ​ചെ​യ്തു.​ ​തി​രി​ച്ചെ​ത്തു​മ്പോ​ൾ​ ​എ​ന്നും​ ​സൂ​ക്ഷി​ച്ചു​വ​യ്ക്കാ​ൻ.​ ​ഇ​നി​യും​ ​യാ​ത്ര​ക​ൾ​ക്കു​ള്ള​ ​പ്ര​ചോ​ദ​ന​മാ​യി​ ​ഇ​തി​ലും​ ​വ​ലു​ത് ​മ​റ്റെ​ന്ത്.​ ​ഈ​ ​വി​ശേ​ഷ​ണ​ങ്ങ​ൾ​ക്കെ​ല്ലാം​ ​അ​പ്പു​റം​ ​കോ​മി​ക്കി​ൽ​ ​ക​ക്കൂ​സി​ല്ല.​ ​ഈ​ ​നൂ​റ്റാ​ണ്ടി​ലും​ ​ക​ക്കൂ​സി​ല്ലാ​ത്തൊ​രു​ ​ടൂ​റി​സം​ ​കേ​ന്ദ്ര​മെ​ന്ന​ത് ​മ​റ്റൊ​രതിശയം !

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY