SignIn
Kerala Kaumudi Online
Sunday, 28 June 2026 5.24 AM IST

പുനർജ്ജനി ദ്വീപ്

book

തലമുറകളെ അതിജീവിച്ച ആധുനികതയുടെ വള്ളിപ്പടർപ്പുകൾക്കിടയിലെ മനുഷ്യജീവിതങ്ങളുടെ, ബാഹ്യവും ആന്തരീകവുമായ അറകളിൽ കടന്ന് സഞ്ചരിക്കുന്ന കഥകളാണ് ഡോ. ബിന്ദു ബാലയുടെ പുനർജ്ജനി ദ്വീപ്. പുതിയ കാലഘട്ടത്തിലുലയുന്ന ബന്ധങ്ങളുടെ കൂടിചേർന്നും വ്യതിചലിച്ചും പോകുന്ന വ്യത്യസ്ത ആശയങ്ങൾ ഈ സമാഹാരത്തിൽ പ്രത്യക്ഷപ്പെടുന്നു. പ്രണയങ്ങളിലെ ബന്ധനങ്ങൾ, നവമാധ്യമങ്ങൾ പോറ്റിവളർത്തുന്ന അരക്ഷിതാവസ്ഥകൾ, മനുഷ്യന്റെ ആസക്തികൾ , നിർമ്മലതകൾ, വിഹ്വലതകൾ, വരികളിൽ തുഴഞ്ഞ് കഥകളായി പുനർജ്ജനി ദ്വീപിന്റെ കരകളിലെത്തുന്നു.

പ്രണയകാഠിന്യത്തിന്റെ ചങ്ങലകണ്ണികളിൽ നിന്ന‌ടർന്ന് കൈകോർക്കുന്ന അർജ്ജുനും അഹല്യയും തീക്ഷ്ണതയിൽ തകർന്നടിഞ്ഞ രവീന്ദ്രൻ ഡോക്ടറും, 'ഗൂഗിളിൽ' വിരലുകളോടിച്ച മാനസിക പിരിമുറുക്കങ്ങളിലെ പ്രിയയും പ്രവീണും, പൊള്ളലേറ്റ വൈകല്യങ്ങളുടെ ശാംബചരിതവും, മനുഷ്യഭാവങ്ങളുടെ പരസ്പര പൂരകങ്ങളാവുന്നു. ലളിതഭാഷയിൽ നർമ്മവും ചിന്തയും സമന്വയിപ്പിച്ച്, അതിൽ സ്ത്രീപാദസ്വരങ്ങൾ ആവർത്തിച്ചുകേൾക്കാവുന്ന ജൈവീക അന്തരീക്ഷങ്ങൾ തീർക്കുന്ന ഡോ. ബിന്ദുബാലയുടെ പുനർജ്ജനി ദ്വീപ്, സമസ്യകൾക്കും രഹസ്യങ്ങൾക്കുമിടയിലെ, ജീവിതയാത്രകളുടെ ആനന്ദവും കണ്ണീരും വേദനയും വിടവാങ്ങലും പ്രവാസവും പ്രണയവും വിശ്രമിക്കാനെത്തുന്ന ഗ്രഹാതുര സ്മരണങ്ങളാൽ നിറഞ്ഞ ചെറുതുരുത്തായി പരിണമിക്കുന്നു.

പ്രസാധകർ കറന്റ് ബുക്സ്

തൃശൂർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BOOK REVIEW, BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LITERATURE
PHOTO GALLERY