
ന്യൂഡൽഹി: സമരകേന്ദ്രമായി ഡൽഹി പൊലീസ് നോട്ടിഫൈ ചെയ്‌ത രാംലീല മൈതാനം ഒരുദിവസത്തേക്ക് ബുക്ക് ചെയ്യുന്നതിന് വേണ്ടത് 1.21ലക്ഷം രൂപ. വാടകയിനത്തിൽ 50,000, ഡെപ്പോസിറ്റായി 55,000 എന്നിവയ്‌ക്കു പുറമെ നികുതിയും ചേർത്താണിത്. ഈ വർഷത്തെ ബുക്കിംഗ് ഏകദേശം പൂർത്തിയായി.
ഡിസംബർ 29,30,31 എന്നീ മൂന്ന് ദിവസങ്ങൾ മാത്രമാണ് ഒഴിവുള്ളത്. അതേസമയം സമരത്തിനായി മൈതാനത്തിന്റെ ചെറിയൊരു ഭാഗം സൗജന്യമായി ലഭ്യമാണെങ്കിലും 150 പേർക്ക് മാത്രമെ പങ്കെടുക്കാൻ അനുമതിയുള്ളൂ. ജന്തർ മന്ദറിനെ സ്ഥിരം സമരവേദിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പകരം രാംലീല മൈതാനം, ബുറാഡി ഗ്രൗണ്ട്, സി.ബി.ഡി ഗ്രൗണ്ട് എന്നിവയാണ് അനുവദിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |