റിയാദ്: ഫേസ്ബുക്കിൽ അധിക്ഷേപ കമന്റിട്ടതിനെ തുടർന്ന് സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശ്രീലങ്കൻ യുവാവിന് ആശ്വാസം. ശ്രീലങ്കൻ സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് സൗദി അറേബ്യൻ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കി. കിഴക്കൻ ശ്രീലങ്കയിലെ അമ്പാറ ജില്ലയിലെ കൽമുനൈ സ്വദേശിയായ അനോജൻ ശിവരാസ എന്ന തമിഴ് യുവാവാണ് തലനാരിഴക്ക് തൂക്കുകയറിൽ നിന്ന് രക്ഷപ്പെട്ടത്.
ഇസ്ലാമിനും പ്രവാചകൻ മുഹമ്മദ് നബിക്കും എതിരായ പരാമർശത്തിന്റെ പേരിൽ 27 കാരനായ അനോജൻ ശിവരസയെ സെപ്തംബറിലാണ് ഈസ്റ്റേൺ റീജിയൻ അപ്പീൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. കതർഗാമ ക്ഷേത്രത്തിലേക്ക് തീർത്ഥാടനം നടത്തിയ ഒരു സംഘം ഹിന്ദു ഭക്തരെ അനുഗമിച്ച സുബ്രഹ്മണ്യം എന്ന നായയെ ഒരു മുസ്ലീം യുവാവ് തൊഴിക്കുന്നതിന്റെ ദൃശ്യം കഴിഞ്ഞ ജൂണിൽ ശ്രീലങ്കൻ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സൈബർ തർക്കമാണ് കേസിന്റെ തുടക്കം.
കമന്റ് ബോക്സിലെ തർക്കത്തിനിടെ ഒരാൾ ഹിന്ദു ദൈവത്തെ അധിക്ഷേപിച്ചപ്പോൾ പ്രവാചകൻ മുഹമ്മദ് നബിയെയും മുസ്ലീംസമുദായത്തെയും അപമാനിക്കുന്ന തരത്തിൽ ശിവരാസ കമന്റിടുകയായിരുന്നു. പിന്നീട് മിനിറ്റുകൾക്കകം കമന്റ് ഡിലീറ്റ് ചെയ്ത് പരസ്യമായി മാപ്പുപറയുകയും ചെയ്തിരുന്നു. എന്നാൽ ഇതിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇത് പിന്നീട് ശിവരാസ ജോലി ചെയ്യുന്ന സൗദി കമ്പനി അധികൃതരുടെയും പൊലീസിന്റെയും പക്കൽ എത്തുകയായിരുന്നു.
ലീവ് കഴിഞ്ഞ് 2025 സെപ്തംബറിൽ സൗദിയിലെത്തിയ ശിവരാസയെ ജൂലായിൽ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. തുടർന്ന് അഞ്ചുവർഷത്തെ തടവുശിക്ഷ വിധിച്ചു. എന്നാൽ കേസ് വഷളയാതോടെയാണ് ഇക്കഴിഞ്ഞ സെപ്തംബർ 17ന് ഈസ്റ്റേൺ റീജിയൻ അപ്പീൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇതറിഞ്ഞ ശിവരാസയുടെ കുടുംബം ശ്രീലങ്കൻ സർക്കാരിനെ സമീപിച്ച് സഹായം ആവശ്യപ്പെട്ടു. തുടർന്ന് ശ്രീലങ്കൻ സർക്കാർ നടത്തിയ ഇടപെടലിലാണ് ശിവരാസയുടെ വധശിക്ഷ സൗദി അറേബ്യൻ സുപ്രീംകോടതി റദ്ദാക്കിയത്.
A Sri Lankan migrant worker who was sentenced to death in Saudi Arabia for posting an allegedly insulting comment on Facebook has received relief. Following intervention by the Sri Lankan government, the Saudi Supreme Court overturned his death sentence.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |