
ഹാസ്യ മാഹാത്മ്യം
ഡോക്ടർ. എൻ. സുകുമാരൻ
ജീവിത ദുരന്തങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന രചന. ലളിതമായ ആവിഷ്കരണ രീതി.
പ്രസാധകർ ; റൈറ്റ് ടു വ്രൈറ്റ് ബുക്‌സ്
പാച്ചനും കിട്ടനും പിന്നെ കൊറോണയും
പാമ്പുറം അരവിന്ദ്
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട കൃതി. 24 വാല്യങ്ങളടങ്ങിയ സവിശേഷ ബാലസാഹിത്യം.
പ്രസാധകർ ; പ്രഭാത് ബുക്‌സ്
ഗുൽമോഹർ ചോക്കുമ്പോൾ
കസ്തൂരി മാധവൻ
സ്ത്രൈണാനുഭൂതികളുടെ വൈവിദ്ധ്യമാർന്ന അനുഭവ പരിസരമാണ് 43 കവിതകളടങ്ങിയ ഈ സമാഹാരം. പെൺകാമനകളും നിലപാടുകളും അടയാളപ്പെടുത്തുന്നവയാണ് ഇതിലെ ഓരോ വരിയും.
പ്രസാധകർ ; യെസ് പ്രസ് ബുക്സ്
ശ്മശാന വൈരാഗ്യവും മറ്റു കഥകളും
ഉറൂബ്
ഉറൂബ് എന്ന മഹാരഥന്റെ ആദ്യകാല രചനകളിലെ നല്ല കഥകൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ സമാഹാരം.
മനുഷ്യ വികാരങ്ങളേയും വിചാരങ്ങളേയും കോർത്തിണക്കി അവതരിപ്പിച്ചിരിക്കുന്നു.
പ്രസാധകർ ; ഹരിതം ബുക്സ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
