മോസ്‌കോ: യുക്രെയിൻ ഡ്രോൺ ആക്രമണം ശക്തമാക്കുന്നതിനിടെ യു.കെയ്ക്ക് മുന്നറിയിപ്പുമായി റഷ്യ രംഗത്ത്. യുക്രെയിനെ സൈനികമായി സഹായിച്ചാൽ യു.കെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും വലിയ വില നൽകേണ്ടിവരുമെന്നും റഷ്യ താക്കീത് നൽകി. ബ്രിട്ടീഷ് നിർമ്മിത ഡ്രോണുകൾ യുക്രെയിൻ സൈന്യം രാജ്യത്തിനെതിരെ പ്രയോഗിച്ചെന്ന് കണ്ടെത്തിയതോടെയാണ് റഷ്യ രംഗത്തെത്തിയത്.
' യു.കെ ബോധപൂർവ്വം സംഘർഷം വഷളാക്കുകയാണ്. തങ്ങളുടെ എണ്ണ ശുദ്ധീകരണ ശാലകൾ, വാണിജ്യ കേന്ദ്രങ്ങൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് യുക്രെയിൻ നടത്തുന്ന ആക്രമണങ്ങളിൽ യു.കെ സഹ ആസൂത്രകരായി പ്രവർത്തിക്കുന്നു ' ലണ്ടനിലെ റഷ്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു. യു.കെ, യുക്രെയിന്റെ ആക്രമണങ്ങളിൽ എത്രത്തോളം പങ്കാളികളാകുന്നോ, അത്രത്തോളം കടുത്ത തിരിച്ചടി നൽകുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. അതേ സമയം, റഷ്യയുടെ മുന്നറിയിപ്പിനെ യു.കെ പ്രധാനമന്ത്രി ആൻഡി ബേണം തള്ളി. യുക്രെയിനുള്ള ബ്രിട്ടീഷ് പിന്തുണ നൂറ് ശതമാനം അചഞ്ചലമായി തുടരുമെന്നും പ്രതിരോധ സഹായം തുടരുമെന്നും ബേണം പറഞ്ഞു.
Russia has warned the UK that it will face increasingly severe retaliation depending on the extent of its involvement in attacks carried out by Ukraine. UK Prime Minister Andy Burnham has rejected the Russian warning.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |